Monday

ഓര്‍മപ്പെടുത്തലുകള്‍ (എന്റെ MBA ഡയറിക്കുറിപ്പ്‌ )

"കുരങ്ങന്മാര്‍ ഒരു മരത്തില്‍ നിന്നും
മറ്റൊരു മരത്തിലേക്ക്
ചാടുന്ന
ഇടവേളയില്‍
ഓര്‍ക്കുന്നത് എന്തായിരിക്കും
കയ് വിട്ടു പോകുന്ന മരത്തെ കുറിച്ചോ
എത്തിപ്പിടിക്കാന്‍ പോകുന്ന മരത്തെ
കുറിച്ചോ ...? "

ജീവിതം പകച്ചു നില്ക്കുന്ന
ഒരു കാലത്താണ്
ആ SHOPING COMPLUXINTE പടികള്‍ മടിച്ചു .. മടിച്ചു .. കയറിയത് ..( എന്റെ കോളേജ് ഒരു shoping senteril ആയിരുന്നു ആദ്യം )
10 വര്‍ഷത്തേക്ക് കൂടി നീടിവച്ച "ആത്മഹത്യ " രാജകീയമാക്കനമെന്നു തോന്നി ..!
അന്തോക്കെയോ ഒരു പാടു സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു ..
ഇന്നും എല്ലാ സ്വപ്നങ്ങളും
എന്റെ ഒപ്പം തന്നെ ഉണ്ട് ..

" ചിലത്
നടന്നത്
ചിലത്
നടക്കാത്തത്
ചിലത്
നടക്കാനുള്ളത് ..."
അങ്ങിനെ ... അങ്ങിനെ .....

പതുക്കെ പിച്ചവെച്ചു നടന്നപ്പോള്‍
ഒരു സന്തോഷമായിരുന്നു
പിന്നെ ... പിന്നെ ... മനസിനെ പിടിച്ചു നിര്‍ത്താന്‍ പഠിച്ചു ..
ഇടയ്ക്ക് ചിലരൊക്കെ ഉടക്കി നിന്നു ...
"ഞങ്ങളുടെ
റൂമിലെ തമാശകളിലെ
നായകന്‍ മാരും
നായികമാരു മായി ...
പലരും ജനിച്ചു ..?

ജനിച്ചു ..
ജീവിച്ചു ...
സുമയും , നിത്യയും പറയും പോലെ
എന്ജോയ്‌ ചെയ്തു മരിച്ചു ...!"

രാത്രികളും പകലുകളും ശരിക്കും ഉത്സവങ്ങലായിരുന്നു .. ഉത്സവ പറമ്പുകളില്‍ ഒരു പാടു കശപിശകളും , വാക്കു തര്‍ക്കങ്ങളും
കൂടിയാപ്പോള്‍ ...
ശരിക്കും ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു ...

"മനസ്സു പിടയുമ്പോള്‍
ഇടയ്ക്ക് ഞാനും
നിങ്ങളെ പോലെ
കരഞ്ഞിരുന്നു
മുഖത്ത് ഒരു പുഞ്ചിരി
വച്ചത് കൊണ്ടു
മരവിലിരുന്നു കരഞ്ഞത്
ആരും കണ്ടു കാണില്ല ."
ഡിനോ പറയുമാരുന്നു ... "മനസ്സു അവിടെയും കേട്ടിയിടാതിരിക്കുക " എന്ന്
പക്ഷെ അലഞ്ഞു നടകുമ്പോള്‍
"കൂട്ട് കാര്‍ക്കും ,
ജീവിതത്തിനും
അവദികൊടുത്തു
ഞാന്‍ പുതിയ വഴിയിലേക്കു
പതുക്കെ
നടന്നു ..."
കുറെ പേര്ക്ക്
പ്രേശ്നമായിട്ടുണ്ടാരുന്നു
അനിക്കങനെ തോന്നി .
ആരോ അലക്സ്‌ സര്‍ ന്റെ classil
അഭിപ്രായം അഴുതി തന്നു ..
"പ്രജില്‍ $ ദീപ്തി ... how dare youuu...?"
എന്ന്
ജീവിക്കാനുള്ള കൊതികൊണ്ടായിരുന്നു
" വിശ്വസിക്കാന്‍ കഴിയാത്തവര്‍
ഞങ്ങളെ ഒരുമിച്ചു ക്ലാസ്സില്‍ കണ്ടിട്ടില്ലാത്തവര്‍ "
അങ്ങനെ ഉള്ളവരുടെ സ്വാഭാവിക പ്രതികരണമാകും
എന്തോ
ദൈവം
അവിടെയും
എന്നെ
ഒരുപാടു "സ്നേഹിച്ചു" ...!!

" തീയിലൂടെ ഇങ്ങനെ നടത്തിക്കുന്നത് അന്തിനാവോ ..?
മഹാനായ ദൈവത്തിന്റെ വിക്രിതികള്‍ ....

" വേര്‍പിരിയലില്‍
ആരെയാണ്
പഴിക്കേണ്ടതെന്നറിയാതെ
പ്രണയം
മൂകമായിപ്പോകുന്ന
ചില നിമിഷങ്ങളുണ്ട്‌ .
അതിരുകളില്ലാതെ
തീവ്രമായി ,
ഘാടമായി. ..
അത്രമേല്‍ സ്നേതിതിച്ച മനസ്സു
അപ്പോഴും
തിരഞ്ഞുകൊന്ടെയിരിക്കും .....
ഒപ്പമില്ലെന്ന സത്യം
നോവിന്റെ ഗീതമായ്
പെയ്തിരങ്ങുംപോഴും ..."

എപ്പഴും ജീവിതം
കയറ്റവും ഇറക്കവും നിരഞ്ഞതാകും ..
നിക്കി ഉടെ father പറയും പോലെ
" if you want to achive
something you have to sarifice.."

ഇവിടെ achievment എന്താണെന്ന് ഒരു പിടിയും കിട്ടാത്ത പോലെ ..!

" ഇവിടെ
നിറങ്ങള്‍
വറ്റിപ്പോയ
ഒരു ചിത്രശലഭവും
ബാകിയില്ല
ഞങ്ങള്‍
നിറങ്ങളില്‍
തന്നെയാണ് ..
പറക്കാന്‍ ഇനി നിമിഷങ്ങള്‍ കൂടി
ബാക്കിയുണ്ട് ...

രവീന്ദ്ര നാഥാ ടാഗോറിന്റെ കവിത പോലെ ..

"butterflys
counts
not months
but
moments and has time enough.."

കാലത്തിന്റെ കുത്തൊഴുക്കിലേക്ക്
വലിച്ചെറിയപ്പെട്ടു
നമ്മളൊക്കെ
ഓടുകയാണ് .. .

ഒടുക്കമില്ലാത്ത ഓട്ടം ....
ഓര്‍മകള്‍ക്ക് മണമുണ്ട് ...
പുതു മഴപെയ്യുമ്പോള്‍
നിറഞ്ഞു സന്തോഷിക്കുന്ന
ഭൂമിയുടെ മണം ...
( to be continn....)

എന്റെ ഡയറിയുടെ ആദ്യ പേജ് ആയിരുന്നു ഇതു
എം ബി എ കഴിഞ്ഞു വരുമ്പോള്‍ ബാകിയായ ഓര്‍മ്മകള്‍ ശേഖരിക്കാന്‍ വാങ്ങിയതായിരുന്നു
പക്ഷെ കഴിഞ്ഞില്ല .. അതുകൊണ്ട് ഇവിടെ ഇങ്ങനെ....
(ഇനി നിങ്ങള്‍ എഴുതി തുടങ്ങൂ എന്റെ ഓര്‍മപ്പെടുത്തലിലേക്ക്.)
സ്നേഹപൂര്‍വ്വം
അമന്‍ (പ്രജില്‍ )