ആകാശത്തിന് തീ പിടിച്ച പോലെ പൂത്തുലഞ്ഞ് ഗുല്‍മോഹര്‍ ശാഖകളും ഉപശാഖകളുമായി
ആ കൊച്ചു വീടിനെ മെട്രോ നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒളിപ്പിച്ചു നിര്‍ത്തി.
വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിനിറയെ ചുവന്ന പൂക്കള്‍ വീണു കിടന്നിരുന്നു ,
ചുവന്ന ചേല വാരിച്ചുറ്റിയ പെണ്കൊടിയെപ്പോലെ ഗുല്‍മോഹര്‍ പൂക്കളില്‍ കുളിച്ചു വഴി നീണ്ടു നിവര്‍ന്നു കിടന്നു.
' ഈ വീട് സാമാന്യം നല്ലതാണെന്ന് തോനുന്നു ', 'രണ്ടു മുറികള്‍ ഇവിടെ വാടകക്കുണ്ട് എന്നാണ് പറയുന്നത്' ഇത് തന്നെ നോക്കിയാലോ ?ചുവന്ന ചേല വാരിച്ചുറ്റിയ പെണ്കൊടിയെപ്പോലെ ഗുല്‍മോഹര്‍ പൂക്കളില്‍ കുളിച്ചു വഴി നീണ്ടു നിവര്‍ന്നു കിടന്നു.
ഗുല്‍മോഹര്‍ മരത്തെ വല്ലാത്ത ഭീതിയോടെ തുറിച്ചു നോക്കികൊണ്ടിരുന്നു ജോണിനോട് ഞാന്‍ ചോദിച്ചു.
നീണ്ട മൗനം മാത്രമായിരുന്നു മറുപടി
'ജാക്സണ്‍ നിനക്കെന്താണ് തോനുന്നത് ' ?ജോണില്‍ നിന്ന് മറുപടി ഇല്ല എന്ന് ഉറപ്പായപ്പോള്‍ ഞാന്‍ ജാക്സനോട് ചോദിച്ചു ?
'തിരക്കുപിടിച്ച കൊച്ചിയുടെ മധ്യത്തില്‍ ഇങ്ങനെ ശാന്തമായ സ്ഥലമോ '? 'ഞാന്‍ ആ അദ്ബുതം ആസ്വദിക്കുകയായിരുന്നു'
'നീ പഠിക്കാന്‍ വന്നിട്ട് കവിതയെഴുത്തിലേക്ക് തിരിഞ്ഞു പോകുമോ എന്ന ഭയമേ എനിക്കുള്ളൂ '.!
'Am i right സുദീ '?
'ഒരിക്കലും ഒരു ചോദ്യത്തിനുള്ള ഉത്തരം മറ്റൊരു ചോദ്യമല്ല എന്റെ പതിനഞ്ചു ദിവസങ്ങള്‍ അത് എങ്ങനെ എങ്കിലും ഒക്കെ തീര്‍ന്നു കൊള്ളും ജാക്സാ നീ അതിനെക്കുറിച്ച് ആവലാതിപ്പെടാതെ' .
'ജോണ്‍ നീ എന്തുപറയുന്നു ഈ വീട് ഓക്കേ അല്ലെ' ? ഞാന്‍ ഒരിക്കല്‍ കൂടി ജോണിനോട് ചോദിച്ചു?
ഏതോ ചിന്തയില്‍ നിന്നും പെട്ടന്ന് മടങ്ങി വന്നു ജോണ്‍ മുരടനക്കി 'കൊള്ളം എനിക്കും ഇഷ്ടപ്പെട്ടു' .!
"ഈ മരം ഇവിടെ നിന്നും മുറിച്ചു മാറ്റണം ...!!!! വല്ലാത്ത ഭീതിയുടെ ചിത്രം കൊടുക്കുന്നു ഈ ചുവന്ന പൂക്കള്‍ ഒരു വല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നു.
ആകാശത്തിന്റെ മൗനം , വേദന , ചുവന്ന പൂക്കള്‍
തീപിടിച്ച ആകാശം പോലെ ,
തീപിടിച്ച ആകാശം പോലെ ,
ഈ മരം വെട്ടിക്കളയണം ..!!! പക്ഷെ മരം ഒരു വരം അല്ലെ "...!!!
പരസ്പര ബന്ധ മില്ലാത്ത കുറച്ചു വാക്കുകള്‍ കൂടി പറഞ്ഞു
ജോണ്‍ അവന്റെ ശ്യൂന്യതയിലേക്ക് തന്നെ തിരച്ചു പോയി
' പതിനഞ്ചു ദിവസം കൂടി കഴിഞ്ഞാല്‍ ഞാന്‍ തിരിച്ചു പോകും നിങ്ങളാണ് ഇവിടെ താമസിക്കാന്‍ പോകുന്നത് നിങ്ങളുടെ തീരുമാനം ഇത് തന്നെ മതി എന്നാണെങ്കില്‍ ഈ ചോരയടര്‍ന്നു വീഴുന്ന ആകാശത്തിന് താഴെ നമുക്കൊരു കൂടൊരുക്കാം'
'Done സുദി ,ഞാന്‍ ഒരുക്കമാണ് 'ജാക്ക്സണ്‍ പറഞ്ഞു.
ജോണ്‍ മറുത്തൊന്നും പറഞ്ഞില്ല സമ്മതമെന്ന മട്ടില്‍ തല യിളക്കുക മാത്രം ചെയ്തു .
***
ഹാശിഷിന്റെ കറുത്ത ഗോലികള്‍ ചൂടാക്കി പൊടിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു .
'ജാക്സന്‍ പോയിട്ട് മൂന്നു ദിവസമായി '!
'ഉം' .... ഒരു മൂളലില്‍ ഒതുങ്ങി ജോണിന്റെ ഉത്തരം .അവന്‍ ഹാശിഷ് നിറക്കുന്ന തിരക്കിലായിരുന്നു .!!!
എത്ര ലാഘവത്തോടു കൂടിയാണ് ജോണ്‍ ഹാശിഷ് നിറച്ച സിഗരറ്റുകള്‍ ഉണ്ടാക്കുന്നത് . വലതു കൈക്കൊണ്ടു കടലാസില്‍ പൊടിച്ചിട്ട ഹാശിഷ് പുകയിലയുമായി മിക്സ് ചെയ്തു ,ഇടതു കയ്യില്‍ നിവര്‍ത്തി പിടിച്ചിരിക്കുന്ന റിസ് ല പേപ്പെറിലേക്ക് ഒരു മായാജാലക്കാരന്റെ കയ്യടക്കത്തോടെ ഹാശിഷ് -പുകയില മിശ്രിതം നിറച്ച് , പതിയെ ചുരുട്ടി പേപ്പറിന്റെ സൈഡില്‍ നാക്ക് കൊണ്ട് നനച്ചു ഒട്ടിക്കുന്നു !!
രണ്ടു സിഗരെറ്റ് സെറ്റ് ചെയ്തു കഴിഞ്ഞപ്പോള്‍ ജോണ്‍ എന്നോട് ചോദിച്ചു .'ഇനിയും വേണോഡാ ?'
'this is enough Bro ' ...!! 'ഈ രാത്രി വെളുപ്പിക്കാന്‍ രണ്ടെണ്ണം ധാരാളം' !!!
'ജോണ്‍ നീ കഴിഞ്ഞ 19 വര്‍ഷവും ഹാശിഷ് നിറച്ചു കൊണ്ടിരിക്കുകയായിരുന്നോ ?
നിന്റെ കയ്യടക്കം കണ്ടപ്പോളുള്ള അസൂയയില്‍ ചോദിച്ചു പോയതാണ് '.
ഹാശിഷ് നിറച്ച സിഗരെറ്റ് എനിക്ക് നീട്ടിക്കൊണ്ട് ജോണ്‍ പറഞ്ഞു !
'19 കൊല്ലം മാത്രമല്ല സുദീ... 11 മാസം കൂടി ഉണ്ട് ഗര്‍ഭപാത്രത്തിലെ തുടങ്ങി '.!!!
കഴിഞ്ഞ മാസം ജാക്സന്‍ നാടിലേക്ക് വന്നപ്പോളാണ് ജോണിനെ ഞാന്‍ പരിചയപ്പെടുന്നത് , ആ കണ്ടുമുട്ടലിന്റെ അന്ന് തന്നെ ആയിരുന്നു ജോണിന്റെ 19 ആം ജന്മദിനവും .മെഴുകുതിരിക്കു പകരം നക്ഷത്രങ്ങളെ ഊതിയണക്കാന്‍ പരിശ്രമിച്ച ആ രാത്രിയുടെ ഓര്‍മ്മയ്ക്ക് ,ഹോസ്റ്റല്‍ ബില്‍ഡി ങ്ങിന്റെ മുകളില്‍ മാനം നോക്കി മലര്‍ന്നു കിടന്നു പാടിയ പാട്ടുകളിലൊന്ന് ഞാന്‍ പതിയെ മൂളി .
बने चाहे दुश्मन ज़माना हमारा
सलामत रहे दोस्ताना हमारा
बने चाहे दुश्मन ज़माना हमारा
सलामत रहे दोस्ताना हमारा
सलामत रहे दोस्ताना हमारा
സിഗറെറ്റും കയ്യിലേന്തി ഞാന്‍ ബാല്‍ക്കണിയിലേക്ക് നടന്നു
ബാല്‍ക്കണിയില്‍ വെയില്‍ അരിച്ചരിച്ചു വന്നുകൊണ്ടിരുന്നു .
മഴമേഘങ്ങള്‍ സൂര്യന് മായി കള്ളനും പോലീസും കളിച്ചു വെയിലിനെ നുകര്‍ന്നും പകര്‍ന്നും കുസൃതികാണിച്ചു.
'വാ നമുക്കവടെയിരിക്കാം' !!!
മഴമേഘങ്ങള്‍ സൂര്യന് മായി കള്ളനും പോലീസും കളിച്ചു വെയിലിനെ നുകര്‍ന്നും പകര്‍ന്നും കുസൃതികാണിച്ചു.
'വാ നമുക്കവടെയിരിക്കാം' !!!
തലേദിവസം രാത്രി മദ്യപിക്കാന്‍ കൊണ്ടുവന്നിട്ട കസേരകളെ ചൂണ്ടി ഞാന്‍ പറഞ്ഞു .
രാത്രി മഴയില്‍ നനഞ്ഞു കുതിര്‍ന്ന പരേതാത്മാക്കളെ പ്പോലെ നരച്ച ചുവപ്പുള്ള രണ്ടുകസേരകള്‍ തലേന്നത്തെ രസം കൊല്ലി മഴയെ ഓര്‍മ്മിപ്പിച്ചു അനാഥരായി കിടന്നിരുന്നു .
ഞാന്‍ കസേര ഗുല്‍മോഹറിനഭിമുഖമായി തിരിച്ചിട്ടു കസാരയിലേക്ക് അമര്ന്നുകസേരയില് പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികള്‍ ചന്തിയിലേക്ക് നനവ് പടര്‍ത്തി ഇക്കിളിയാക്കി .
ഹാഷിഷിനു തീ കൊളുത്തി ഞാന്‍ ആഞ്ഞൊരു പുകയെടുത്തു
ജോണ്‍ അവന്റെ കയ്യിലെ സിഗരറ്റിനു തീ കൊളുത്താന്‍ ഒരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു !
'വേണ്ട ജോണ്‍' ! 'അത് കത്തിക്കണ്ട' ! 'ഇപ്പൊ ഇത് ഷെയര്‍ ചെയ്യാം ,ഇത് കഴിഞ്ഞിട്ടാകാം അടുത്തത് '.
ഒന്നാലോചിച്ചു അവന്‍ ആ സിഗരെട്ടു പോക്കറ്റിലേക്കു തന്നെ മടക്കി.
അവന്റെ ഊഴത്തിനായി ആകാംക്ഷയോടെ എന്റെ വലിയും നോക്കിയിരുന്നു .
രണ്ടു കാക്കകള്‍ എവിടെ നിന്നോ ഗുല്‍മോഹറിന്റെ ചില്ലയില്‍ വന്നിരുന്നു, ആ ചോരമരത്തിന്റെ ചില്ല്ലയൊന്നിളകിയപ്പോള്‍ മുറ്റത്തെ ച്ചുകപ്പിനു വീണ്ടും കനംവച്ചു ഒരു കാക്ക ചാഞ്ഞും ചരിഞ്ഞും ഞങ്ങളെ നോക്കി ഉറക്കെ കരഞ്ഞു .
കാക്കയുടെ അസ്ഥാനത്തുള്ള കരച്ചില്‍ കേട്ട് ജോണ്‍ പറഞ്ഞു 'സുദീ കാക്ക കരയുന്നു ,വിരുന്നുകാരാനുള്ള വിളിയാ ' , ഇനിയിപ്പോ ജാക്സന് കൂടി സെറ്റ് ചെയ്യേണ്ടി വരുമോ ? '
'ജോണേ ഞാനതു പറയാന്‍ വിട്ടു ഇന്നലെ ജാക്സണ്‍ വിളിച്ചിരുന്നു രണ്ടു ദിവസം കൂടി കഴിയും എന്നാ പറഞ്ഞത് ' .
എന്തോ ഡിലേ ഉണ്ട് വന്നിട്ട് പറയാം എന്ന് പറഞ്ഞു അവന്‍ വേഗം ഫോണ്‍ വച്ചു .
ഓഹോ നശിച്ച കാക്കകള്‍ !! ഇത്രയും പറഞ്ഞു ജോണ്‍ കാക്കകളെ ആടിയോടിച്ചു. കാക്കകളുടെ ഇളക്കത്തില്‍ കുറച്ചു പൂക്കള്‍ കൂടി മുറ്റത്തേക്ക് അടര്‍ന്നു വീണു.
പെട്ടന്ന് ഒരു കാകിവേഷധാരി ഞങളുടെ ഗേറ്റ് തുറന്നു അകത്തേക്ക് കയറി.
അയാളുടെ കാല്‍ച്ചുവട്ടില്‍ ഗുല്‍മോഹര്‍ പൂക്കള്‍ നെരിഞ്ഞമര്‍ന്നു.
( തുടരും )

1 അഭിപ്രായങ്ങള്‍:
ഒരു ക്ലാസ്സിക് കഥയുടെ തുടക്കം ആവട്ടെ എന്ന് ആശംസിക്കുന്നു.
Post a Comment