Sunday

ഗാലറി

1
അന്നൊരു ടെലെഫോണ്‍ സംപാഷണത്തിനിടായിലാണെന്ന് തോനുന്നു അവനിങ്ങനെ പറഞ്ഞതു
ഇനി ഒരു പത്തു വര്‍ഷം കഴിഞ്ഞാലും ഞാന്‍ നിന്നെ മറക്കുക ഇല്ല ...
സുമന രതോദ്‌ മായുള്ള അവന്റെ പ്രണയം കൊഴിഞ്ഞു തുടങ്ങുന്ന സമയത്തു .. ഞാന്‍ ആയിരുന്നു അവര്‍ക്കിടയിലെ "പാലം" അവള്‍ അമനില്‍ നിന്നും അകലുകയാണെന്ന് മനസ്സിലായിട്ടും അറിയാത്ത പോലെ നടിക്കുന്ന അവനോടു വെട്ടിത്തുറന്നു അത് വെളിപ്പെടുത്തുമ്പോള്‍ .... മറുപടിയൊന്നും കേട്ടില്ല . അവന്‍ തേങ്ങിക്കരയുകയാണെന്ന് മാത്രം തോന്നി ...

ജീവിതം തിരിച്ചറിയാത്ത പ്രായത്തില്‍ നാടു കടത്തപ്പെട്ടു ഞാന്‍ പ്രവാസികളുടെ കൂട്ടത്തില്‍ ചേക്കേറുംമ്പോള്‍ പൊള്ളുന്ന കുറെ ഓര്‍മ്മകള്‍ മാത്രമായിരുന്നു കൂട്ടിനു ...
പ്രയാനങ്ങളുടെ നടുവിലൂടെ മരുപ്പച്ചകള്‍ തേടിതേടിയുള്ള യാത്ര...
പുതിയ യാത്രകള്‍ , ഭാവങ്ങള്‍ , കാലം
മറിച്ചിട്ട കുറെ സ്വപ്‌നങ്ങള്‍ ...


ഇടക്കിടെ തിരക്കില്‍ നിന്നൊഴിഞ്ഞു നോമാടുകളുടെ താവളങ്ങള്‍ അന്നുഷിച്ചു ആഴ്ചകളോളം അലയുമ്പോള്‍ "അമന്‍
മനസ്സില്‍ വരും.. മുഖത്തെ മാംസ്‌പേശികള്‍ ഇളക്കി ചിരിക്കയാണോ എന്ന് തോന്നിപ്പിക്കുന്ന ആ മുഖം ...
പിന്നീടെപ്പോഴോ അറിഞ്ഞു അവന്‍ കയ്മുതലായുള്ള ചായക്കുട്ടുകളുമായി നാടു ചുറ്റാന്‍ ഇറങ്ങി എന്ന് .... അന്നേ അവനിങ്ങനെ ആയിരുന്നു ഇടയ്ക്ക് വല്ലപ്പൊഴും ഒരധിധിയെ പോലെ ക്ലാസ്സില്‍ വരും.. കുറെ ചായം വിതറി.. സ്വപ്‌നങ്ങള്‍ മുഴുവനും ചലിച്ചു കൂട്ടി നിറം പകര്ന്നു പോകും ....പക്ഷെ ആ ഇരുണ്ട ക്ലാസ്സ്‌ മുറിയിലെ അധിധി അന്തോക്കെയോ ആയിരുന്നു .. ചുണ്ടുകോട്ടി ചിരിക്കുന്ന ഒരു തെമ്മാടി ...

2


gate way of india യുടെ പടവുകളിലിരിക്കുമ്പോലാണു ആ കറുത്ത് മെലിഞ്ഞ ഗൈഡ് സുഖ് റാം വന്നത് ... ബോംബെ യിലെ ചിത്ര പ്രദര്‍ശനങ്ങളുടെ വിവരം ശേഖരിച്ചു വരാന്‍ പോയിട്ട് രണ്ടര മണിക്കൂര്‍ ആയിട്ടുണ്ടായിരുന്നു ... വെയില്‍ ആരിച്ചുവരുന്നത്തെ ഉള്ളു ...വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചു തുടങ്ങിയിരുന്നു വിവിധ നിറത്തിലും, ഭാവത്തിലും,സംസ്കാരത്തിലും പെട്ടവര്‍ ...
ആ വര്‍ണ്ണ പ്രപന്ചത്തിനു അമന്റെ പെയിന്റിംഗ് നോട് ഒരു സാമ്യം തോന്നി ..
जी टाऊन मुसियम में एक चिथ्राप्रदार्सन हे .... നിങ്ങളുടെ കൂടുകാരന്‍ അവിടെ ഉണ്ടാകും... നിങ്ങള്‍ അമന്‍ മാത്തൂര്‍ നെ കാണുമെന്നു എന്റെ മനസ്സു പറയുന്നു.. എനിക്കും അങ്ങിനെ തോന്നി വല്ലാത്ത പ്രതീക്ഷയും...!
ഒരു പ്രവാസിയുടെ പരിമിതിയില്‍ നിന്നുകൊണ്ട്‌ സമയം കിട്ടുമ്പോഴൊക്കെ ചിത്രപ്രദര്‍ശന ഗാലറികളില്‍ ഞാന്‍ അമനെ തേടാറുണ്ടായിരുന്നു..
പക്ഷെ, ചുണ്ട് കൊട്ടി ചിരിക്കുന്ന ആ മുഖം മാത്രം ഞാന്‍ കണ്ടില്ല... ..!

ടാക്സി പതുക്കെ മ്യുസിയത്തോട് അടുത്ത് കൊണ്ടിരുന്നു...മ്യുസിയം ഗേറ്റ് നുള്ളില്‍ വണ്ടിയിറങ്ങി ..സുഖ് റാം മുമായി അകത്തേക്ക് കടക്കുമ്പോള്‍ ഒരു മൂലയില്‍ വെച്ചിഒരിക്കുന്ന പോര്‍ട്രൈറ്റ് ലാണു ദൃഷ്ടി പതിച്ചത് .... അതിന് അമന്റെ മുഖത്തിനോട് നല്ല സാമ്യം ഉണ്ടായിരുന്നു ....'30 ' വര്‍ഷങ്ങള്‍ മാറ്റിമറിച്ചുവോ എന്നറിയാത്ത ചുണ്ട് കൊട്ടി ചിരിക്കുന്ന ആ മുഖം ....!!
കാലം മായ്ച്ചു കളഞ്ഞിട്ടിലാത്ത എന്റെ ഓര്‍മയിലെ മുഖം ....!!
ആരും ശ്രദ്ധിക്കാതെ ആ മൂലയില്‍ തനിച്ചിരിക്കുന്ന ആ ചിത്രത്തിന്റെ പരിസരത്ത് ചിത്രകാരന്‍ നിന്നിരുന്നു ... ഞാന്‍ അയാളുടെ മേല്‍വിലാസം തിരക്കി . അയാള്‍ അയാളുടെ കവിളുകള്‍ പതുക്കെ ചലിപ്പിച്ചു വിക്രിതമായോന്നു പുഞ്ചിരിച്ചു നിര്‍വികാരനായി അവിടെ തന്നെ ഇരുന്നു ..... ആ ചിത്രത്തെ കുറിച്ചു സുഖ് റാം അയാളോട് അന്നെഷിക്കുംപോള്‍
ഞാനയാളെ സസൂക്ഷ്മം പഠിക്കുകയായിരുന്നു .... അയാളുടെ ചുണ്ട് കോട്ടിയുള്ള ചിരിയോഴിച്ചു അയാള്‍ക്ക്‌ അമനുമായി യാതൊരു സാദ്രിശ്യവും കാണുന്നില്ല . അമന്‍ എന്ന് പതുക്കെ വിളിച്ചു,.. ആരും വിളി കേട്ടില്ല .......

സര്‍ , അയാളുടെ പേരു സുകുമാരന്‍ എന്നാണ്, മലയാളിയാണ് , ആ ചിത്രം അയാള്‍
ജുഹു തെരുവില്‍ വച്ചു വരച്ചതാണ് അതിന് അയാളെ സഹായിച്ച രാജീവ്‌ ശര്‍മ എന്നയാള്‍ .ജുഹു തെരുവില്‍ ഉണ്ടെന്നു .. രാജീവ്‌ ശര്‍മയുടെ ചിത്രമാണെന്നാണ് അയാള്‍ പറഞ്ഞതു . ചിത്രം വരയ്ക്കാന്‍ തന്നത് തിരിച്ചു കൊടുക്കാന്‍ ചെന്നപ്പോള്‍ കാശു തന്നു ചിത്രം അയാളോട് തന്നെ വച്ചോളാന്‍ പറഞ്ഞു എന്ന് .... നമുക്കു ജുഹു ബീച്ചില്‍ കൂടി ഒന്നന്നുഷിക്കാം.. ഒരുപക്ഷെ .... ഇത്രയും പറഞ്ഞു സുഖ് റാം സംസാരം നിര്ത്തി ...
ഞങ്ങള്‍ ടാക്സി യുമായി വേഗം ജുഹു ബീച്ചിലേക്ക് കുതിച്ചു ... എന്റെ മനസ്സു പറഞ്ഞു, ഞാന്‍ അമനെ കാണും .... ജുഹുവില് അമന്‍ രാജീവ്‌ ശര്‍മ്മയായി ജീവിക്കുന്നുണ്ടാകും .... ഉറപ്പു ഞാന്‍ കാണും .....
സ്നേഹപൂര്‍വ്വം
അമന്‍ (പ്രജില്‍ )