Thursday

ഈസ്‌ ഇറ്റ്‌ ടെന്‍സിംഗ് നോര്‍ഗേ ?

ഗിരീഷ്‌(മാമന്‍), സ്റ്റാന്‍ലി(മത്ത), സുമേഷ് (കോക്കാന്‍)

അശ്വമേധം പരിപാടി കൈരളി ടെലിവിഷന്‍ ഇല്‍ തകര്‍ത്ത് നടന്നു കൊണ്ടിരിക്കുന്ന സമയം അന്ന് ക്ലാസില്‍ പ്രധാന നേരം പോക്ക് അശ്വമേധം കളിക്കലായിരുന്നു .
k v r സര്‍ ക്ലാസ്സില്‍ എന്തോ കടുത്ത വിഷയത്തിനു പിറകെ ആണ്
ഫിസിക്സ്‌ ബുദ്ധിജീവികളുടെ ഒരു സംഗം അദ്ധേഹത്തിന്റെ തെറിച്ചു വരുന്ന തുപ്പലത്തെ വകവെക്കാതെ മുന്‍ബെഞ്ചില്‍ ഇടം പിടിച്ചിട്ടുണ്ട് ... ഒന്നാമതിരിക്കുന്ന രഞ്ജു ഇടയ്ക്കു മുടി ചീകി മിനുക്കുന്നും ഉണ്ട്, ചെറുപ്പത്തിലെന്നോ മുടിവെട്ടാന്‍ ചെന്നിരിക്കുമ്പോളുള്ള ബാര്‍ബര്‍ഷോപ്പിന്റെ ഇക്കിളിപ്പെടുത്തുന്ന ഓര്‍മ അവന്റെ മുഖത്തു മിന്നിമറിഞ്ഞിരുന്നു ..
ആ മഴചാറലിനെ ഭയന്നോ ? അതോ ബുദ്ധിജീവികളുടെ കൂടത്തില്‍ ചേരാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടോ പുറകു ബെഞ്ചിലെ സ്ഥിരം സ്ഥലത്ത് ഞങ്ങള്‍ കൂടം കൂടി ഇരിപ്പുറപ്പിച്ചു ...!!
സ്വന്തം ഇരിപ്പിടങ്ങളില്‍ നായ (രാജീവിനെ അല്ല ഉദ്ദേശിച്ചത് ) കയറി ഇരിക്കരുത് എന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങളുടെ ചന്തി താങ്ങാന്‍ ആ പുറകു ബഞ്ച് എന്നും ഒരു ഹതഭാഗ്യവാനെ പോലെ നിശബ്ദമായി നിലകൊണ്ടു .
മാമന്‍ ഗിരി അമ്മായിയേം സ്വപനം കണ്ടു അടിച്ചു ഫിറ്റായി കിടന്നു ഉറക്കമായിരിക്കുന്നു .. സര്‍ അവനോടുള്ള ഭയഭക്തി ബഹുമാനം കൊണ്ട് കണ്ടില്ലെന്നു നടിച്ചു തകൃതിയില്‍ ക്ലാസ്സ്‌ നടത്തിപ്പോന്നു ..!!
ഒരേ പ്രായക്കാര്‍ക്കു കിട്ടുന്ന ചില പരിഗണനകള്‍ .. ഗിരീം കെ .വി . രാമകൃഷ്ണന്‍ സര്‍ ഉം ഒരുമിച്ചു പഠിച്ചിട്ടുണ്ട് എന്ന് പരക്കെ ആ ഇടയ്ക്കു ഒരു സംസാരം ഉണ്ടായിരുന്നു ക്ലാസ്സില്‍ .. അസൂയക്കാരുടെ ചില ഗോസിപ്പുകള്‍ ..!!
ഗിരിക്കിപ്പുറത്തു കോക്കാന്‍ സുമു പിന്നെ ഞാന്‍ പിന്നെ സ്റ്റാന്‍ലി അങ്ങനെ നിരന്നിരിക്കുകയാണ് ഫിസിക്സ്‌ ന്റെ ലോകത്ത് നടക്കുന്ന കണ്ടുപിടുത്തങ്ങളൊന്നും ഞങ്ങളെ ബാധിക്കുന്നില്ല ..
അശ്വമേധം കളി തകൃതിയില്‍ പുരോഗമിക്കുകയാണ് ജി . എസ .പ്രദീപ്‌ ആയിയും, ജൂറി ആയിയും ഞാനും ,സുമുവും ,സ്റ്റാന്‍ലി യും മാറി മാറി സ്വന്തംജനറല്‍ നോളെജ് പരീക്ഷിക്കുന്നു "ഒരു സൈലന്റ് കുരുത്തക്കേട്‌ ".. (അന്ന് ഫിസിക്സ്‌ പഠിക്കാതിരുന്നത്‌ എത്രയോ നന്നായി എന്ന് ഇപ്പൊ തോനുന്നു )
മത്സരത്തില്‍ ഒരു വട്ടം തോറ്റ എന്റെ ഊഴം ജൂറി ആകാന്‍ ആയിരുന്നു , സുമു ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഉം സ്റ്റാന്‍ലി മത്സരാര്‍ത്തി യും .. സ്റ്റാന്‍ലി ചെവിയില്‍ പറഞ്ഞു (ടെന്‍സിംഗ് ആന്‍ഡ്‌ ഹിലരി ) സുമു ഹിലരി പറഞ്ഞാല്‍ നീ ടെന്‍സിംഗ് എന്ന് പറയണം .
ശരി ഞാന്‍ അപ്രൂവ് ചെയ്തു.
സുമുവിനു പോയിന്റ്‌ കൂടുതല്‍ ആണ്, ഇന്ന് അവന്‍ മൂന്ന് വട്ടം ജയിച്ചിട്ടുണ്ട് ... ഇംഗ്ലീഷ് ക്ലാസ്സിലും അവന്‍ ഒരു വട്ടം വിജയിച്ചിരുന്നു ..!!
കളി തുടങ്ങി ..
താങ്കള്‍ ഉദ്ദേശിക്കുന്ന വ്യക്തി ഒരു വനിത ആണോ ?
ജി എസ് പ്രദീപിനെ അനുകരിച്ചു സുമുവിന്റെ ആദ്യ ചോദ്യം,
ഒരു ചെറിയ പരുങ്ങല്‍ മുഖത്ത് വരുത്തി സ്റ്റാന്‍ലി പറഞ്ഞു ,
അല്ല !!!
പുരുഷന്‍ ?
ഹോ ഭയങ്കര ബുദ്ധിപരമായ ചോദ്യം !!! നെടുവീര്‍പ്പിട്ടു സ്റ്റാന്‍ലി ഉത്തരം പറഞ്ഞു, അതെ ..!!!
1980 നു ശേഷം ജനനം ?
അല്ല
i900 നു ശേഷം ജനനം ?
അതെ
ചോദ്യങ്ങള്‍ ഇങ്ങനെ തളര്‍ന്നും മലര്‍ന്നും നീങ്ങി ഒടുവില്‍
പതിനാറാമത്തെ ചോദ്യത്തില്‍ മലകയറ്റം , സ്പോര്‍ട്സ് തുടങ്ങിയവയു മായി ബന്ധപ്പെട്ടത് എന്ന ചോദ്യം?
അതെ എന്ന ഉത്തരത്തില്‍ സുമുവിന്റെ കണ്ണ് ഒന്ന് തിളങ്ങി
മലകയറ്റം ആണോ അയാളുടെ പ്രധാന മേഘല.!!
അതെ ..!!
എവറസ്റ്റ്‌ കീഴടക്കിയിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് ശരിയായിരിക്കുമോ ?
ലൈഫ് ലൈന്‍ യുസ് ചെയ്യുന്ന ഭാവത്തില്‍ സ്റ്റാന്‍ലി എന്നെ നോക്കി (ചിരിച്ചു )!!
യെസ്ശരിയാണ് .!!
വീണ്ടും സുമുവിന്റെ ഉള്ളിലെ ജി .എസ് .പ്രദീപ്‌ ഉയര്‍ത്തെണീറ്റു നൃത്തം ചവുട്ടി ..!!
23 ചോദ്യങ്ങള്‍ ആണ് ചോദിക്കാനാകുക 18 ചോദ്യങ്ങള്‍ ഇതിനകം തന്നെ ചോദിച്ചു കഴിഞ്ഞിരിക്കുന്നു ..!!
ഉത്തരം കണ്ടെത്തിയ നിറവില്‍ കൈ വിരലുകള്‍ നിവര്‍ത്തിക്കാണിച്ചു കൊക്കാന്റെ (സുമു )അടുത്ത ചോദ്യം ?

ഇത് 5 ആണോ ?
അതെ
ഇത് 4ആണോ ?
അതെ !!
ഇത് 3ആണോ ?
അതെ !!
ഇത് 2ആണോ ?
അതെ !!
ഇത് 1ആണോ ?
അതെ !!
അതോടെ 23 ചോദ്യങ്ങളും തീര്‍ന്നു
വിജയീ ഭാവത്തില്‍ സുമുവിന്റെ അടുത്ത പ്രകടനം മലകയറ്റത്തിന്റെ അത്ത്യുന്നതിയില്‍ നടന്നു കയറിയ മനുഷ്യന്‍ അതെ ടെന്‍സിംഗ് ...ഈസ്‌ ഇറ്റ്‌ ടെന്‍സിംഗ് നോര്‍ഗേ ?
ജൂറി ആയ എന്നോടായിരുന്നു ചോദ്യം ഉള്ളിലെ ചിരി അടക്കി ഞാന്‍ പറഞ്ഞു ..!!
അല്ല ഹിലരി .. എഡ്മണ്ട് ഹിലരി !!!!

ഇത് 5 ആണോ ?!!
ഇത് 4ആണോ ?
ഇത് 3ആണോ ?
ഇത് 2ആണോ ?
ഇത് 1ആണോ ?
ആവോ ആര്‍ക്കറിയാം ...!!