Monday

ജനവരി 19


ഇരുട്ട് തിന്നു തീര്‍ത്ത ശരീരത്തില്‍
പരിശോധന നടത്തി സെര്‍ച്ച്‌ ലൈറ്റ് കള്‍ വന്നും പോയിക്കൊണ്ടുമിരുന്നു
അകന്നു പോകുന്ന വെളിച്ചത്തില്‍ പൂഴി മണലിന്റെ തരികള്‍
പൂച്ചാണ്ടി മീനിന്റെ തലയിലെ നക്ഷത്രം പോലെ
കൈതണ്ടയില്‍ കുഞ്ഞു നക്ഷത്രങ്ങളെ സൃഷ്ടിച്ചു മിന്നിത്തിളങ്ങി ..
വര്‍ഷങ്ങളായിട്ടു ആകാശം കാണാന്‍ കഴിയാത്തവന്റെ ആര്‍ത്തി ആയിരുന്നു രവിയുടെ മുഖത്തപ്പോള്‍ . ഡല്‍ഹിയിലെ ആകാശത്തിനു ചതുരാക്രിതിയാണ് ഫ്ലാറ്റുകള്‍ക്കിടയില്‍ ഞെങ്ങി ഞെരിഞ്ഞു മാത്രം കാണുന്നആകാശം ചതുരത്തിനകത്ത്‌ നാല് നക്ഷത്രം കണ്ടാലായി ..!!
കണ്ണിറുക്കുന്ന നക്ഷത്രങ്ങളെയും
മേഖകീറിനു
താഴെ ഒളികണ്ണിട്ടു നോക്കുന്ന ചന്ദ്രനേയും കണ്ടു
പൂഴിമണലില്‍, ഇനി എന്നാവോ ?
ഒരു നീണ്ട നെടുവീര്‍പ്പിട്ടു രവി വലതു വശത്തേക്ക് തിരിഞ്ഞു കിടന്നു ..
ഇരുണ്ട മേഖങ്ങള്‍ പുതിയ ആക്രിതികളിലും രൂപങ്ങളിലും ഭയപ്പെടുത്തിയും, ചിന്തിപ്പിച്ചും പറന്നു നടന്നു
പ്രകൃതിയുടെ കാന്‍വാസിലെ ചിത്രങ്ങള്‍ ...!!
രവിബാഗിലെ സൈഡ് പോക്കറ്റില്‍ നിന്ന് സിഗരെറ്റെടുത്ത്‌ കൊളുത്തി.. പുക കട്ടിയായി മുകളിലേക്ക് പറന്ന്ഇരുട്ടിലെവിടെയോ പോയൊളിച്ചു ..
കടല്‍ത്തിരകള്‍ തണുത്ത കാറ്റിനൊപ്പം പതുക്കെ കുണുങ്ങി ക്കുണുങ്ങി കരക്ക്‌ കയറി
അതിലും വേഗത്തില്‍ തിര്ച്ചും പോയി..ഓരോതിരകളിലും ആത്മാവില്‍ നിന്നും ആത്മാവിലേക്കുള്ള
സംഗീതമുണ്ടായിരുന്നു..!!

*
നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍ രവി ചോദിച്ചു ?
നീന, നീ എന്നും ഇങ്ങനെ നക്ഷത്രമെണ്ണിക്കിടക്കാന്‍ എന്റെ കൂടെ ഉണ്ടാകുമോ ..?
രവിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിചിട്ടില്ലാത്തതും ,നീന കേള്‍ക്കാന്‍ കൊതിചിരുന്നതുമായ ആ ചോദ്യം കേട്ട് നീനയുടെ കണ്ണുകള്‍ വിടര്‍ന്നു ,
പുതിയ ഫിലോസഫികള്‍ക്ക് വേണ്ടി അവളുടെ മനസ്സിന്റെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു .
പെട്ടന്ന് അവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു ..!!
രാത്രി പോയി വെളുക്കുമ്പോള്‍ രവി പോകും അടുത്ത കൂടിക്കാഴ്ച എന്നെന്നരിയാത്ത യാത്ര ..!!
"ഈ കടലില്‍ തിരകളുടെ വിഭ്രാന്തിയില്‍ ഞാനും ഉണ്ടാകും..!
നിര്‍ത്തൂ...! ഞാനും നീയും സംസ്സാരിക്കുന്നത് മുഴുവനും വൃദ്ധന്‍ മാരുടെ ഭാഷയില്‍ ആണ്
യുവത്വത്തിലെ വാര്‍ധക്യം ബാധിച്ചവരെപ്പോലെ ... വാചകം മുഴുമിക്കാന്‍ അവളുടെ ചുണ്ടുക്കള്‍ അനുവദിച്ചില്ല നാക്കുകളും ചുണ്ടുകളും പരസ്പരം മത്സരിച്ചു... ഉമിനീരിന്റെ പുതിയ സമവാക്യങ്ങള്‍ രൂപം കൊണ്ടു..അവളുടെചുണ്ടുകള്‍ കഴുത്തിലൂടെ നെഞ്ഞിലെക്കിറങ്ങി നിഗൂടതകള്‍ തേടി യാത്രയായി ...!!

*
ആരാടാ പാതിരാക്ക്‌ ... കടപ്പുറത്ത് ...???
പോലീസുകാരന്റെ താക്കീത് ഓര്‍മയുടെ ആലിംഗനംത്തില്‍ നിന്ന് പുറത്തേക്ക് ചവുട്ടിഎറിഞ്ഞു.!!
സ്ഥിരം പറ്റുകാരി ജലജാന്റിയുടെ നിതംബമാലോചിച്ചു നടത്തിയ സ്വയംഭോഗം
പകുതി നിന്ന് പോയതിന്റെ നീരസത്തിലെന്ന പോലെ പോലീസുകാരനെ നോക്കി .
മിന്നിമറിഞ്ഞ സെര്‍ച്ച്‌ ലൈറ്റ് ന്റെ വെളിച്ചത്തില്‍ മുഖം വ്യക്തമായി കണ്ടു ..!!
കുട്ടന്‍ പിള്ള ...വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ കടലിനു മുന്‍പില്‍ കാറ്റുകൊണ്ടിരിക്കുമ്പോള്‍
ഇതേ ശബ്ദം തന്നെ ആണ് അന്നും താകീതുമായി വന്നത്..
നീന വല്ലാതെ പേടിച്ചിരുന്നു അന്ന് ..
കുട്ടന്‍ പിള്ള എന്ന നെയിം ബോര്‍ഡ്‌ കണ്ടതും രവി ചിരിച്ചു ..
അന്ന് കുട്ടന്‍പിള്ള വെറും പോലീസ്
കോണ്‍സ്റ്റബിള്‍ആയിരുന്നു ഇപ്പൊ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരിക്കുന്നു . കാലം അവിടവിടെ ആയി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നുമനസ്സ് കുമാരന്‍ സഖാവിന്റെ വാചകങ്ങള്‍ ഒരുവേള കടമെടുത്തു .
"change is the essance of life

everything changes except change it self "...!!
ഹെഡ് കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ള അറുപതുകളിലെ സിനിമ ഫ്രെയിം ഇല്‍ നിന്നും പുറത്തേക്കിറങ്ങി വന്ന ഒരുരൂപം,ഇപ്പോള്‍ അയാള്‍ക്ക് പേര് കൃത്യമായി ചേരുന്നുണ്ട് ...!!
രവിയുടെ പരവശം കണ്ടു അയാള്‍ ചോദിച്ചു
പ്രണയ നൈരാശ്യം അല്ലെ ...?
രൂപതിനൊട്ടും ചേരാത്ത ഭാവമായിരുന്നു അപ്പോള്‍അയാള്‍ക്ക് .
കുട്ടന്‍ പിള്ളയുടെ തടിച്ച വയറും,തൂങ്ങിക്കിടക്കുന്ന മുലകളും,കപ്പട മീശയും ഒരിക്കല്‍ പോലും
അനുകമ്പ എന്ന വികാരം കാണിക്കാന്‍ പര്യാപ്തനല്ലെന്നു വിളിച്ചു പറഞ്ഞിരുന്നു ...
സര്‍ എന്നെ ഓര്‍മയില്ലേ ...?
വര്‍ഷങ്ങള്‍ക്കു പിറകിലെ ഓര്‍മകളെ തിരിച്ചു വിളിക്കാന്‍ ഒരു രവി ഒരു ശ്രമം നടത്തി,
എനിക്ക് നിങ്ങളുടെ മുഖം ഇപ്പോളും ഓര്‍മയുണ്ട്
ഞാന്‍ ഇപ്പോള്‍ വീട്ടിലാണ് താമസിക്കുന്നത്, പുറകില്‍ ഇരുട്ടിലാണ്ട്കിടക്കുന്ന വലിയ വീടിനെ ചൂണ്ടിപറഞ്ഞു ..
ബാഗില്‍ നിന്ന് പഴയ കാസെറ്റ് കെട്ടുകള്‍ എടുത്തു അതില്‍ നിന്നൊരെണ്ണം വാക്മാന്‍ ഇല്‍ ഇട്ടു
കാസെറ്റ് വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്ക് വേഗത്തില്‍ തിരിഞ്ഞു ..
"പ്രാണസഗീ ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍ ..."
ചരിത്രതിലെവിടെയോ കുട്ടന്‍ പിള്ള പാടുകയാണ് ...!!
പിള്ളയുടെ അന്നത്തെ ഒരു സോളോ പെര്‍ഫോര്‍മന്‍സ് രവി റെക്കോര്‍ഡ്‌ ചെയ്തു വച്ചിരുന്നു ..
കുട്ടന്‍ പിള്ള വാച്ചില്‍ നോക്കി 10.30 pm, രവിയെ ഒന്ന് സൂക്ഷിച്ചുനോക്കിയിട്ട് പൂഴിമണലില്‍ ചന്തിക്ക് ഇടം തേടി ..
കാലങ്ങള്‍ക്കപ്പുറത്ത് നിന്ന് ചിരിക്കുന്ന ഒരു പോലീസുകാരനെ പോലെ കുട്ടന്‍ പിള്ള ഒന്ന് പൊട്ടിച്ചിരിച്ചു.. ആശ്രിതന്‍ ഇല്ലാത്ത മോര്‍ച്ചറിയിലെ ബോഡി തിരിച്ചറിഞ്ഞ ഒരു ഭാവം കുട്ടന്‍ പിള്ളയുടെ മുഖത്ത് തത്തിക്കളിച്ചു ..കുറച്ചു കുശലം പറഞ്ഞു അയാള്‍ അവിടെ നിന്നും എഴുനേറ്റു
ഭൂമിയില്‍ നിന്ന് അകാശതിലേക്കുള്ള ഉയര്‍ച്ചയില്‍ അയാള്‍ പോലീസു കാരനിലേക്ക് രൂപാന്തരം പ്രാപിച്ചു .."ഞാന്‍ അടുത്ത റൌണ്ട് നു ഇവിടെ വരുമ്പോള്‍ കണ്ടെക്കരുത്".! ഇപ്പോള്‍ തന്നെ സമയം അതിക്രമിച്ചിരിക്കുന്നു .. നീയയത് കൊണ്ട്പിന്നെ ... ഹും...!!! മീശ ഒന്ന് പിരിച്ചു
ഇരുട്ടിനു
വകഞ്ഞു മുറിച്ചു അയാള്‍ ജീപ്പിനടുതെക്ക് നീങ്ങി
പീടികത്തിണ്ണയില്‍ അന്തി ഉറങ്ങുന്ന പിച്ചക്കാരെ ഓടിക്കുന്ന സഹപ്രവര്‍ത്തകരുടെ കൂട്ടത്തിലേക്ക് ഒരു സ്വപനത്തില്‍ നിന്നെന്ന പോലെഓടിപ്പോയി ...!!
*
രവീ കഴിഞ്ഞ മൂന്നു വര്ഷം ഞാന്‍ നടന്നത് സമയത്തെക്കാള്‍ വേഗത്തിലായിരുന്നു ..സമവാക്യങ്ങള്‍
തോല്‍ക്കുന്ന വേഗത്തില്‍ ..
അവിടെ രവി എന്ന എന്റെ തണല്‍ മരം കാഴ്ചകളുടെ വിദൂരതയില്‍ എവിടെയോ പോയി മറഞ്ഞിരുന്നു
നിന്റെ സ്നേഹത്തിന്റെ വലയതിനപ്പുറത്തു നിന്ന് ഞാന്‍ ഓടി മറിയുകയായിരുന്നു..
നീ സ്നേഹം കൊണ്ടെന്നെ ശ്വാസം മുട്ടിച്ചിരുന്നു രവി .. ഓടി ഒളിക്കുകയല്ലാതെ എനിക്ക് മറ്റു വഴികളുണ്ടായില്ല..നിന്റെതണല്‍മരത്തിന്റെ അടിവേരറൂത്താണ് ഞാന്‍ പോയത് .. ഇനി ഒരു പൂകാലവും
വഴികളെ തേടി വരാനില്ല..!!
നീന തോരാത്ത കണ്ണീരിനൊപ്പം പുലഭ്യം പോലെ പറഞ്ഞു കൊണ്ടിരുന്നു ..
സ്കൂളിന്റെ പടിവാതുക്കല്‍ അമ്മയെ കാണാതെ ഭയപ്പെട്ടു നില്‍ക്കുന്ന സ്കൂള്‍ കുട്ടിയെ പോലെ രവി നീനയെ നോക്കി ..!!
നീന ഇഫ്‌ യു ഡോണ്ട് മൈന്‍ഡ് .. നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല .?
നിന്റെ കത്തുകള്‍ക്ക് മറുപടി കുറഞ്ഞു പോയിരുന്നു ..പക്ഷെ .!! അതും നീ പറയുന്നതും തമ്മില്‍ ..!!

"ജനുവരി 18 ഒരു ഓര്‍മ്മ ...വരിക ."
2 വരി മാത്രമെഴുതിയ
കത്ത് എന്നെ വല്ലാതെ ഭയപ്പെടുത്തി.. നിനക്കിതു നേരത്തെ അകാമായിരുന്നില്ലേ ..?
പൊള്ളുന്ന ഒരു നോട്ടമായിരുന്നു മറുപടി..അവന്‍ കണ്ണുകള്‍ പതുക്കെ പിന്‍ വലിച്ചു ജനലിലൂടെ അരിച്ചു വരുന്ന നിലാവിനെ നോക്കി ..
നിന്റെ കത്തുകള്‍ക്ക് മറുപടികള്‍ വിരളമായിരുന്നു ..!
പക്ഷെ പിറക്കാന്‍ പോകുന്ന ശരത്കാല സന്ധ്യകളുടെ മത്തുപിടിപ്പിക്കുന്ന ലഹരിയായി നീ എന്റെ അരികിലുണ്ടായിരുന്നു
സ്നേഹത്തിന്റെ ഉടമ്പടി ഒപിട്ടവരല്ലേ നീന ഞാനും നീയും .?
ഇവിടെ ഈ സ്വപ്ന ഭവനത്തില്‍ നിന്റെ വിയര്‍പ്പില്‍ കുതിര്‍ന്ന മുല്ലപ്പൂവിന്റെ മണവും തേടി അടിവയറിന് കീഴേക്ക്‌ ചുണ്ടിരങ്ങുംപോള്‍ ..നിന്റെ ശീല്‍ക്കാരങ്ങളുടെ സംഗീതത്തിനും , മുടിയിഴകളില്‍ വലിഞ്ഞു മുറുകുന്ന നഖ മുനകളിലെ ചെറു നോവിനും വേണ്ടിയുള്ള ഓട്ടത്തിനിടയിലായിരുന്നു ഞാന്‍ ..!!
ആ കടല്‍ ബംഗ്ലാവിന്റെ ജനാലകള്‍ പടിഞ്ഞാറന്‍ കാറില്‍ ആടിയുലഞ്ഞു ശബ്ദമുണ്ടാക്കി
രവീ നീ സ്വപ്നം കാണുന്നതിനുമപ്പുറത്തു ഞാന്‍ ഒരു സ്ത്രീ ആണ്
നിന്റെ വാകുകളിലെ വികാരവും നോട്ടത്തിലെ രോമാഞ്ചവും ആണ് എന്നെ നിനക്കരികില്‍ കെട്ടിയിട്ടത്
"വിരലുകളെ മാത്രം വിശ്വസിച്ചു എത്ര നാള്‍ ..!!"
അതും പറഞ്ഞു നീന പൊട്ടിക്കരഞ്ഞു രവിയുടെ മാറിലേക്ക്‌ ചാഞ്ഞു.
നീന ഇന്ന് നിന്റെ മാത്രമല്ല ..എനിക്കൊരിക്കലും നിന്നെ ത്രിപ്തിപ്പെടുതാനാകില്ല
എന്റെ സ്വയം സമര്‍പ്പണങ്ങള്‍ക്ക് ഞാന്‍ വില നിശ്ചയിച്ചു ചന്തയില്‍ വിറ്റുകഴിഞ്ഞു ..
അവളുടെ കണ്ണീരു വീണു ഉടിപ്പിനു മുകളില്‍ പുതിയ ആകൃതികള്‍ രൂപം പ്രാപിച്ചു
സയന്‍സ് ബുക്കില്‍ അമീബയെ വരയ്ക്കാന്‍ ശ്രമിച്ചപ്പോളുണ്ടായ പഴയൊരു ചിത്രത്തെ ഓര്‍മപ്പെടുത്തി
പുതിയ അമീബകളെ സൃഷ്ടിച്ചുകൊണ്ട് കണ്ണുനീര്‍ ചാലിട്ടൊഴുകി ..!!
നീ വിലപറഞ്ഞത്‌ എന്റെ പകുതിയായിരുന്നു
വ്യഭിച്ചരിച്ചത് പിറക്കാനിരുന്ന സ്വപ്നങ്ങളെയും..രവിയുടെ വാചാലതയില്‍നിന്നു കവിതപോലെ വന്നു പതിച്ച ചോദ്യചിഹ്നങ്ങള്‍ ആ മുറിയുടെ നിഗൂടതയില്‍ സഞ്ചരിച്ചു തളര്‍ന്നു ഒരു കോണില്‍ വിശ്രമിച്ചു.
തുടങ്ങിയിടത്തേക്ക് തന്നെ ഒരു തിരിച്ചുപോക്ക് ആവശ്യപ്പെടുകയാണോ നീ ..?
ഈ കഥ തുടങ്ങിയിടത് തന്നെ പിരിയനമെന്നാണോ.?
അവളുടെ നിശബ്ദമായ എങ്ങലുകള്‍ രവിയുടെ ചോദ്യങ്ങള്‍ക്ക് വിരാമമിടാന്‍ മാത്രം പര്യാപ്തമായിരുന്നു ..!
ഇനി രവി ഒന്നും പറയുന്നില്ല
നാളെ രാവിലെ രവി തിരച്ചു പോകും
അവിടെ രവിയെ കാത്തു എന്നത്തേയും പോലെ ഒരു കത്ത് കാത്തിരിക്കുന്നുണ്ടാകും ..!

*
കുട്ടന്‍ പിള്ളയുടെ ജീപ്പിന്റെ കരകരാ ശബ്ദം ഓര്‍മകളുടെ തിരയിളക്കത്തില്‍ നിന്ന് അതി ജീവനത്തിന്റെ കരയിലേക്ക് വന്നടിച്ചു ..
പോലിസ് ജീപ്പ് ഒരു വേളപോലും കാത്തു നില്ക്കാന്‍ ശ്രമിക്കാതെ ഇരുട്ടിനെ വകഞ്ഞു ഇരുട്ടിലേക്ക് തന്നെ പാഞ്ഞു പോയി ..
സിഗെരറ്റ് കാലിയായിരിക്കുന്നു
ബാഗിന്റെ സൈഡ് പോക്കറ്റില്‍ നിന്ന് വലിച്ചു തീരാതെ കിടന്ന തെരവ് ബീഡി കയ്യില്‍ ഉടക്കി
ഒരു ബീടിക്കു തീ കൊളുത്തി .
ഇരുട്ടിന്റെ നൂലിഴകളെ വകഞ്ഞു മാറ്റി വെളുത്ത പുക മുകളിലേക്ക് പറന്നുയര്‍ന്നു

*യാത്രാ ക്ഷീണം രവിയെ വല്ലാതെ തളര്‍ത്തിയിരുന്നു ..
കുടുസ്സു മുറിയുടെ സുരക്ഷിതത്വത്തില്‍ പുതച്ചു മൂടി കിടക്കുമ്പോള്‍ വാതിലിനു മുകളില്‍ ആരോ മുട്ടുന്നു ..
ബയ്യാ..രവി ഭയ്യാ...!!
ഉറക്കത്തില്‍ വിഘ്നം വരുതിയവനെ പ്രാകി പുറത്തേക്കിറങ്ങി ..!
മക്കാന്‍മാലിക്കിന്റെ മകന്‍.. അവന്റെ കയ്യില്‍ ഒരു വലിയ കവര്‍ ഉം ഉണ്ട് .
പോസ്റ്റലില്‍ വന്നപോ വാങ്ങി വച്ചതാണ് ..
ഇന്നലെ വന്നപ്പോ ഭയ്യ ഉണ്ടായിരുന്നില്ല .
ഇത്രയും പറഞ്ഞു അവന്‍ കവര്‍ കയ്മാറി .
കവര്‍ പൊട്ടിക്കാന്‍ തുടങ്ങുമ്പോള്‍ പതിവില്ലാത്ത ഒരു ആകാംക്ഷ തികട്ടി വന്നു .. സ്ഥിരം വരുന്ന കത്തുകളെക്കാള്‍ വല്ലാത്ത നിഗൂടതഒളിഞ്ഞിരിക്കുന്ന പോലെ ..
വടിവൊത്ത നീനയുടെ കയ്യക്ഷരത്തിനു ആകെ വിറയല്‍ ബാധിച്ചിരിക്കുന്നു .
ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന് കവറ്പൊട്ടിച്ചു .
വല്ലാതെ നിഗൂടതകള്‍ സൂക്ഷിക്കുന്ന എന്തോ ഒന്ന്നിലേക്ക് പ്രവേശിക്കുന്ന പോലെ .. നീന ഒരിക്കല്‍ പോലും കാണിച്ചിട്ടില്ലാത്ത ഒരു സ്വകാര്യത ആ കവറിനുണ്ടായിരുന്നു . ആ വലിയ കവറിനകത്ത് ചെറിയ മൂന്നു കവറുകള്‍ .!
അതിനിടയില്‍ ഒരു ചെറിയ കുറിപ്പ്

" രവീ അടുക്കും ചിട്ടയും നമുക്കിടയില്‍ നമ്മള്‍ അറിയാതെ പാലിച്ചു വന്നിരുന്നു ഞാന്‍ കത്തുകള്‍ക്ക് മുകളില്‍ നമ്പറുകള്‍ ഇട്ടിട്ടുണ്ട് . അതിന്റെ ഓര്‍ഡര്‍ ഇല്‍ തന്നെ നോക്കാന്‍ ശ്രമിക്കുമല്ലോ ?"
നീന .
രവിയുടെ സ്വന്തം എന്ന വാക് എഴുതി വെട്ടിയിരിക്കുന്നു .!

'നീനയുടെ സ്ഥിരം തമാശകള്‍ '
ഒന്നാമത്തെ കവറ് പൊട്ടിച്ചപ്പോള്‍ അതിനിടയില്‍ നിന്ന് കുറച്ചു ഫോട്ടോകള്‍ ഊര്‍ന്നു താഴെവീണു. stapple ചെയ്തു വേര്‍തിരിച്ച മൂന്നു അടുക്കുകള്‍
ഒന്നമാതെതില്‍ മുഴുവനും യാത്രകള്‍ക്കിടയില്‍ എടുത്ത ചിത്രങ്ങളാണ് ഓരോചിത്രവും ഓരോ പ്രണയത്തിന്റെ ബാക്കിപത്രം പോലെ തോന്നിച്ചു ..!!
കൊടൈക്കനാലിന്റെ തണുത്ത രാത്രികളിലൊന്നില്‍ അടക്കിപ്പിടിച്ച പുതപ്പിനുള്ളില്‍ നിന്ന് പുറത്തേക്കു തെന്നി നില്‍ക്കുന്ന നീനയുടെ യ്വവ്വനം സമ്മാനിക്കുന്ന അനുഭൂതി ആദ്യത്തെ ഫോട്ടോയിലുണ്ടായിരുന്നു ... അടുത്ത ചിത്രം ആദ്യത്തേതിനേക്കാള്‍ മനോഹരമായിരുന്നു .
ആരുടെയോ നെഞ്ചില്‍ പറ്റിക്കിടക്കുന്ന നീന .. അര്‍ദ്ധനഗ്നമായ ആ ചിത്രത്തിലെ ആണിന്റെ മുഖം കറുത്ത മഷികൊണ്ട് വികൃതമാക്കിയിരിക്കുന്നു .
വേഗത്തില്‍ ഫ്ലാഷുകള്‍ മിന്നിമറഞ്ഞു .. ഫോട്ടോകളില്‍ നീനക്കൊപ്പം പുതിയ പുതിയ മുഖങ്ങള്‍ .!!
കറുത്ത മഷികൊണ്ട് ഐഡന്റിറ്റി മായ്ച്ചു കളഞ്ഞ രൂപങ്ങള്‍ .
തലച്ചോറിലേക്ക് രക്തം കിലോമീറ്റെര്‍ വേഗതയില്‍ അടിച്ചു കയറി , ഹൃദയ മിടിപ്പ് അടുത്ത റൂമിലേക്ക്‌ കൂടി കേള്‍ക്കുമോ എന്ന് രവി ഭയപ്പെട്ടു . !! പുറകിലേക്ക് മറിയുമ്പോള്‍ മേശക്കുമുകളില്‍ നിന്ന് എന്തോ മറിഞ്ഞു വീണ ശബ്ദം ഓര്‍മ്മയുണ്ട് .!!! പിന്നെ .?
*
കണ്ണുകളിലേക്കു ഇരുട്ട് വന്നു കയറിയ ആ നിമിഷത്തെ രവി ഒന്നുകൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു ...!!
എല്ലാമൊരു സ്വപ്നമാകണേ എന്ന ആഗ്രഹത്തോടെ കണ്ണുകള്‍ പതുക്കെ തുറന്നു
ചിന്നിച്ചിതറിയ ഉരുണ്ട aquariya ത്തിന്റെ ചില്ലുകഷണങ്ങള്‍ കൈത്തണ്ടയില്‍ അവിടവിടെ ആയി തറഞ്ഞു കേറിയിട്ടുണ്ട്
പാവം മീനുകള്‍ എപ്പളോ മാലഖമാരുമോത്തുയാത്രപോയിരിക്കുന്നു ..!
ഫോട്ടോകള്‍ ചിതറികിടക്കുന്നുണ്ട് , ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ കാത്തുകിടക്കുന്ന കത്തുകള്‍ കവറിനകത്ത് വീര്‍പ്പുമുട്ടി റൂമിന്റെ മൂലയില്‍ ചവറു കൂട്ടത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു . തറയില്‍ കിടന്നു 2 എന്ന് എഴുതിയ ആ കവര്‍ കയ്യിലെടുക്കുമ്പോള്‍ കയ്യ് വിറക്കുന്നുണ്ട്‌, ഒരു വലിയ ഞെട്ടലില്‍ നിന്നും ശക്തി സംഭരിച്ചു കത്ത് പൊട്ടിച്ചു .. അതിനകത്ത് രവിയും നീനയും കൂടി എടുത്ത ഫോട്ടോകള്‍ ഉണ്ടായിരുന്നു .. പിന്നെ രണ്ടു കത്തുകള്‍,
അവസാന കൂടിക്കാഴ്ചയില്‍ പറയാതെ മറച്ചു വച്ച ഉത്തരങ്ങള്‍ ...രവിയുടെ പതനം നേരിട്ടുകാണാന്‍ കഴിയാത്തതിന്റെ ഔധാര്യത .. രവി ആ കത്ത് വായിച്ചു തുടങ്ങി .

രവി,
ഞാന്‍ ഒരിക്കലും ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്നില്ല നമ്മള്‍ ഒരുമിച്ചു കണ്ട സ്വപ്നങ്ങളില്‍ നിന്ന് ഞാന്‍ എന്നേ ഇറങ്ങിപ്പോയിരിക്കുന്നു . ഇനിയാ സ്വപ്പ്നങ്ങളിലേക്ക് ഞാന്‍ തിരിച്ചു നടക്കുന്നില്ല .
നിന്റെ സ്നേഹത്തിന്റെ തണലില്‍ ജീവിക്കാന്‍ ഞാന്‍ അര്‍ഹയല്ല ... എവിടെയോ എനിക്ക് തെറ്റുപറ്റിപ്പോയി ചെറിയ തെറ്റില്‍ നിന്ന് വലിയ തെറ്റുകളിലേക്കായിരുന്നു പിന്നീടുള്ള എന്റെ സഞ്ചാരം..!!!
ഓരോ തെറ്റുകള്‍ക്കിടയിലും രവി എന്ന എന്റെ സ്നേഹത്തിന്റെ തണല്‍മരം വിസ്മൃതിയിലേക്ക് സഞ്ചരിച്ചിരുന്നു. ഇടയിലെപ്പോളോ നിന്നെ ചതിക്കാനും ഞാന്‍ പഠിച്ചു ..!!

അന്ന് ജനുവരി 18 നു ഇത് പറയാനാണ് നിന്നെ ഞാന്‍ വിളിച്ചു വരുത്തിയത് . പക്ഷെ നിന്റെ സ്നേഹത്തിന്റെ നിഷ്കളങ്കതക്ക് പകരം വക്കാന്‍ എന്റെ വാക്കുകള്‍ പര്യാപ്തമല്ലെന്ന് തിരിച്ചറിവ് ഇങ്ങനെ ഒരു പാതകം ചെയ്യാനാണ് എന്നെ പ്രേരിപ്പിച്ചത് .
ഞാന്‍ നിന്നോട് പറയാന്‍ തുടങ്ങിയപ്പോളൊക്കെ എന്റെ അകത്തിരുന്നരോ താകീത് തന്നിരുന്നു ...!
നീ എന്നെ തിരിച്ചു വിളിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു ..!!
ഇവിടെ ഈ വരികളില്‍ എല്ലാം അവസാനിക്കുന്നു ...!!!

"ഞാന്‍ ആപത്തുകള്‍ക്ക് പുറകെ സഞ്ചരിച്ചു ഓടിത്തളര്‍ന്നവളാണ്
എന്റെ മാംസം ചൂടാറിയ പാത്രങ്ങളില്‍
വിശ്രമിച്ചു തുടങ്ങിയിരിക്കുന്നു
ഇനി നമ്മള്‍ ഇല്ല
ഞാനും നീയും മാത്രം "
നമ്മള്‍ ഒരിക്കലും അടുക്കാത്ത രണ്ടു ദ്രുവങ്ങള്‍..
ഇവിടെ ഈ വാക്കുകളില്‍ "ഞാനും നീയും " പിരിയുന്നു .!!
സ്നേഹപൂര്‍വ്വം
നീന19/01/1988
6പേജുളള ആ കത്തില്‍ ബാകി മുഴുവനും ഓരോ ഫോട്ടോക്കുമുളള അടിക്കുറിപ്പുകളും വിശധീകരനങ്ങളുമായിരുന്നു" നീന പ്രണയം, രതി, ജീവിതം." ഇങ്ങനെ ഒരു തലക്കെട്ട് കൂടി ആകാമായിരുന്നു എന്ന് തോന്നി .
മൂടല്‍മഞ്ഞിന്റെ തണുത്ത കുളിരിലും രവി ആകെ വിയര്തൊലിച്ചു
യുഗങ്ങള്‍ പഴക്കമെത്തിയ രചനയില്‍ നിന്ന് പ്രധാന കഥാപാത്രം ഇറങ്ങിപ്പോയ കഥാകൃത്തിനെ പോലെ ആ തറയില്‍ പറ്റിച്ചേര്‍ന്നു രവി കിടന്നു .
ഷെല്‍ഫിന്റെ മൂലയില്‍ രാത്രി ബാകി വച്ച റം ബോട്ടിലില്‍ പകുതിയോളം ബാകിയുണ്ട്‌ . ബോട്ടില്‍ എടുത്തു നേരെ വായിലേക്ക് കമിഴ്ത്തി ..അന്നനാളത്തിന് ചൂട് പകര്‍ന്നു റം അരുവിയായി ഒഴുകി .
തികട്ടി വന്ന ഓര്‍മകളും മദ്യവും കണ്ണുമടച്ചു അകത്തേക്ക് തന്നെ കടിച്ചിറക്കി ..!

*
റൂമില്‍ നിന്നും ഇറങ്ങി നടക്കുമ്പോള്‍ മനസ്സ് ശ്യൂന്യമായിരുന്നു
തോല്സഞ്ചിയില്‍ ബാക്കിവന്ന മദ്യവും, കത്തുകളും കവറുകളും എടുത്തു വച്ചു,വിശപ്പിന്റെ കാടിന്ന്യം ശരീരത്തെ വല്ലാതെ തളര്‍ത്തിയിരുന്നു

കണ്ണുകള്‍ക്കടിയില്‍
ഇരുട്ട് കട്ട പിടിച്ച പോലെ കറപ്പുനിറം കരിവാളിച്ചുകിടന്നു ...രണ്ടു ദിവസത്തിന് ശേഷമാണ് വെളിച്ചം കാണുന്നത് ... വെളിച്ചതിനോട് അറപ്പുതോന്നിയ നിമിഷങ്ങളായിരുന്നു ജീവിതത്തില്‍ കടന്നു പോയത് ..
ആദ്യം കണ്ട വെളിച്ചത്തിലേയ്ക്കു കയറിച്ചെന്നു , വെളുത്ത ഷര്‍ട്ടും ബട്ടര്‍ഫ്കയ് ടയ്യുംധരിച്ച ഒരു വേഷം അടുത്ത് വന്നു ചോദിച്ചു .. സര്‍ എന്ത് വേണം
ഭക്ഷണം ... !!!വേച്ചുവേച്ചു പറഞ്ഞൊപ്പിച്ചു..!!
രൂപം കണ്ടു ആദ്യം ഒന്ന് സംശയിച്ചെങ്കിലും പതുക്കെ അയാള്‍ രവിയെ ടേബിള്‍ ഇല്‍ കൊണ്ടിരുത്തി .
അയാള്‍ കൊണ്ട് വന്ന റൊട്ടി മുഴുവനും ആര്‍ത്തിയോടെ രവി തിന്നുതീര്‍ത്തു . ദിവസങ്ങളുടെ വിശപ്പ്‌ അയാള്‍ക്ക് പൂര്തീകരിക്കാനുണ്ടായിരുന്നു... ക്ഷീണം മാറുന്നതിനൊപ്പം ഓര്‍മ്മകളും തിരിച്ചു വന്നു തുടങ്ങി. അടക്കിപ്പിടിക്കുംപോളൊക്കെ വീണ്ടും വീണ്ടും ഫ്ലാഷുകള്‍ പോലെ നീനയുടെ ചിത്രങ്ങള്‍ മിന്നിമറഞ്ഞു കൊണ്ടിരുന്നു
ബാഗില്‍ നിന്നും കുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തി ...
ഓര്‍മകളെ നശിപ്പിക്കാനുള്ള വൃധാവിലുള്ള ശ്രമങ്ങള്‍ ...!!!
സര്‍ , കുറച്ചു ദേഷ്യം കലര്‍ന്ന ശബ്ദത്തില്‍
ആരോ വിളിച്ചു,
ആ വെളുത്ത കുപ്പായക്കാരനാണ് അയാളോടൊപ്പം മറ്റൊരാള്‍ കൂടിയുണ്ട് .
ഇവിടിരുന്നു മദ്യപിക്കരുത് ...! വെളുത്ത കുപ്പയക്കാരന്റെ ഒരു താകീതും അകമ്പടി ആയി വന്നു ..!
മദ്യവും നീനയും വേദനയും സങ്കടവുമെല്ലാം കൂടിക്കലര്‍ന്നു അയാള്‍ക്ക് നേരെ പ്രതികരണമായി പുറത്തു ചാടി .
ആ ഹോടലിനു പുറത്തേക്കു വലിച്ചെറിയുക എന്ന മാന്യത അവര്‍ കാണിക്കാതിരുന്നില്ല !!!
ഓര്‍മ വരുമ്പോള്‍ നേരം വെളുത്തിരിക്കുന്നു ചാവാളിപ്പട്ടികളുടെഒരു കൂട്ടത്തിനു നടുക്കാണ് ഇന്നലെ രാതി ചിലവഴിച്ചതെന്ന്ന സത്യം ഒരു നേരിയ ഓര്‍മ്മ പോലെ തെളിഞ്ഞു വന്നു ...ചുമലില്‍ അലങ്കാരമായി ബാഗും ഉണ്ട്
ബാഗിനുള്ളില്‍ കയ്യിട്ടു കുപ്പി തിരയുമ്പോള്‍ ആ വലിയ കവര്‍ കയ്യില്‍ തട്ടി .. കുപ്പി എടുത്തു ബാക്കി കൂടി ഒറ്റവലിക്ക്
കുടിച്ചു തീര്‍ത്തു ...
ആ യാത്ര അവിടെ നിന്നും തുടര്‍ന്നു
....ലക്ഷ്യങ്ങലില്ലാത്ത ലഹരിയും അടങ്ങിത്തീരാത്തഓര്‍മ്മകളും പേറി ...!!അന്നേഷിച്ചു ചെല്ലരുതെന്ന നീനയുടെ താക്കീത് നാട്ടില്‍ നിന്നും രവിയെ അകറ്റി.
ഒരിക്കല്‍പോലും നാട്ടിലേക്ക് വന്നില്ല . യാത്രകളില്‍ നിന്നും യാത്രകളിലേക്ക് സഞ്ചരിച്ചു മനസ്സിനെ മറക്കാന്‍ പഠിപ്പിച്ചു നോക്കി, രവി എന്ന പരിണാമ സിദ്ധാന്ധം യാത്രകള്‍ക്കൊണ്ട് മാറ്റി എഴുതപ്പെട്ടു.

ഇടയ്ക്കിടയ്ക്ക് ആ വലിയ മൂന്നാം നമ്പരിട്ട കവര്‍ കയ്യില്‍ വന്നുടക്കും , കയ്യിലെടുത്തു ഒരു നീണ്ട നെടുവീര്‍പ്പിട്ടു തിരികെ നിക്ഷേപിക്കും .
ആ കവറിനുള്ളിലെ സത്യങ്ങള്‍ മൂകയായ പ്രണയിനിയെ പോലെ കവറിനുള്ളില്‍ തന്നെ വിശ്രമിച്ചു ..!!

*

നീണ്ട ഒരു യാത്രക്കൊടുവില്‍ ആ പഴയ ഹോട്ടലില്‍ ഒരിക്കല്‍ കൂടി കയറിച്ചെന്നു, നീണ്ട പതിനാലു വര്‍ഷങ്ങള്‍ മാറ്റങ്ങളില്‍ നിന്ന് മാറ്റങ്ങളിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു
ബോര്‍ഡില്‍ 'ബാര്‍ അറ്റാചെട് ' എന്ന് കൂടി അറ്റാച്ച് ചെയ്തിരിക്കുന്നു .
രണ്ടു പെഗ് വിസ്കി പറഞ്ഞു , കാത്തിരുന്നു,
ആ പഴയ വെളുത്ത കുപ്പായക്കാരനെ തിരഞ്ഞു കണ്ണുകള്‍ നടന്നു . അയാളെ അവിടെ എങ്ങും കണ്ടില്ല ...!
ബാഗിനകത്തെക്ക്പഴയ ഓര്‍മയിലെന്ന പോലെ കൈ നീണ്ടു
മധ്യക്കുപ്പിക്കൊപ്പം ആ പഴയ മൂന്നാം നമ്പര്‍ കവറും കയ്യില്‍ തടഞ്ഞു .
യാതൊരു പ്രേരണയുമില്ലാതെ രവി ആ കവര്‍പൊട്ടിച്ചു .

രവി
എനിക്ക് മാപ്പ് തരരുത്
ഒരിക്കല്‍ നീ എന്നോട് ചോദിച്ചു എന്നും നീ എന്നോട് കൂടെ ഉണ്ടാകുമോ എന്ന് ?അന്ന് ഞാന്‍ പറഞ്ഞത് നീ ഓര്‍ക്കുന്നുണ്ടോ
"ഈ കടലില്‍ തിരകളുടെ വിഭ്രാന്തിയില്‍ ഞാനും ഉണ്ടാകും"..!
അതെ നിന്റെ ട്രെയിന്‍ വിട്ടുപോയ ആ ജനുവരി 19നു
ഞാന്‍ ആ വിഭ്രാന്തിയിലേക്ക് ഇറങ്ങിപ്പോകുകയാണ് .


"ജീവിതം
കാത്തിരിപ്പുകളുടെ വസന്തമാണ്
മരണം പുതുമ നഷ്ടപ്പെടാത്ത പ്രതിഭാസംവും
ഞാന്‍ നിന്നെ കാത്തിരിക്കുന്നു
അടുത്ത ജന്മത്തിന്റെ പൂവിളികള്‍ക്കായി."


നോട്ട് :- വീടിന്റെ താകോല്‍ ഇതോടൊപ്പം ഉണ്ട്
അത് എന്റെ സമ്മാനം

മരണത്തെ
അറിഞ്ഞു തുടങ്ങും മുന്പ്
സ്നേഹപൂര്‍വ്വം
നീന
19/01/1988

സപ്പ്ലയര്‍ കൊണ്ടു വച്ച രണ്ടു പെഗ്ഗും ഒറ്റവലിക്കു തന്നെ തീര്ത്തു
അത് നീനയുടെ അവസാനത്തെ കത്തായിരുന്നു എന്ന സത്യം രവിക്കുമുന്പില്‍ പതുങ്ങി നിന്നു പല്ലിളിച്ചു കാട്ടി
മദ്യ ഗ്ലാസുകള്‍ നിറയുകയും ,വീണ്ടും നിറയുകയും ചെയ്തു .
കൌണ്ടറില്‍ നിന്ന് അവസാനത്തെ ഗ്ലാസ്സുകൂടി അകത്താക്കുമ്പോള്‍ ,മേശക്കുമുകളിളിരുന്ന ഡേറ്റ് ഡിസ്പ്ളേയില്‍ തെളിഞ്ഞ അക്കങ്ങള്‍ രവിയെ ആകര്‍ഷിച്ചു ജനവരി 17
പെട്ടന്നെന്തോ തീരുമാനിച്ച പോലെ അവിടെ നിന്നു ആടിയുലഞ്ഞു പുറത്തിറങ്ങി.

*കടപ്പുറത്ത് തണുപ്പ് കൂടി ക്കൂടി വരുന്നുണ്ടായിരുന്നു .
അയാളും ആ കടലും മാത്രമായി അവിടെ
ഓര്‍മകളിലൂടെ സഞ്ചരിച്ചു തളര്‍ന്ന ഓരോ തിരകളും കരക്ക്‌ വന്നടിഞ്ഞു
രവി വാച്ചില്‍ നോക്കി 11.55pm
ഇനി 5 നിമിഷം കൂടി ഉണ്ട്
ഒറ്റപ്പെട്ട ചരിത്ര സ്മാരകം പോലെ ആ വലിയ വീട് നിലാവില്‍കുളിച്ചു കിടന്നു .
രവി പൂഴിമണലില്‍ ഇത്രയും കുറിച്ചു
"
ഇന്നും ജനുവരി 19
നിന്റെ വിഭ്രാന്തിയിലേക്ക് ഞാനും വരുന്നുഞാനും നീയും ഒന്നാകുന്നതിന്റെ ഓര്മ്മയ്ക്ക"

തിരമാലകളെ വകഞ്ഞു വച്ച് കടലിന്റെ സംഗീതത്തിനു ചെവിയോര്‍ത്തു
അയാള്‍ ആ കടലിലേക്ക്‌ നടന്നു കയറി നീനയുടെ വിഭ്രാന്തി നിറഞ്ഞ തിരമാലകള്‍ അയാളെ കടലിലേക്ക്‌ സ്വീകരിച്ചുഓര്‍മ്മകളുടെ സുഗന്ധം പേറിയഒരു തണുത്ത കാറ്റ് അപ്പോളവിടെയാകെ വീശി അടിച്ചു ...!!
ശുഭം .