Tuesday

അനക്ക് ഫ്രന്റ്‌ റോള്‍ അറിയോ ...? ബാക്ക് റോള്‍ അറിയോ ...? ഞമ്മള് കാണിക്കാം

ഇടതു നിന്ന് നജീബ് (മന്തു),സുമു,രാജീവ്‌ ,സ്റ്റാന്‍ലി,രജീഷ് (കടു )

കാമ്പസ് അവസാനിക്കാന്‍ പോകുന്ന ആ സമയത്ത്
എല്ലാവരും ഒന്നിച്ചുള്ള ആ യാത്ര ഒരു നല്ല ആശയമായി തോന്നി .
എയര്‍ ഫോഴ്സ് പരീക്ഷ എന്ന പേരില്‍ സുമേഷും( കോക്കാന്‍ ),രജീഷും (കടു ) പിന്നെ യാത്ര എന്ന് കേള്‍ക്കുമ്പോള്‍ ഓടിച്ചാടി തയ്യാറെടുക്കുന്ന ഞാനും ,സ്റ്റാന്‍ലി യും ,രാജീവും , ഭക്ഷണം കഴിക്കാന്‍ കിട്ടും എന്ന് എവിടെ കേട്ടാലും പാഞ്ഞു വരുന്ന നജീബും (മന്തുള്ള ) ,(അവന്റെ തലയില്‍ പടച്ചോന്‍ ഇതല്ലാതെ മറ്റൊന്നും എഴുതി വച്ചില്ല "ഭക്ഷണം കണ്ടാല്‍ മരിച്ചു വീഴുക " )
ആ 6 അടി 5 ഇഞ്ച്‌ ശരീരത്തിന് ആവശ്യത്തിനും അനാവശ്യത്തിനും ആയി മന്തുള്ള തിന്നു മതിച്ചു നടക്കുന്ന കാലം

തിരുവല്ലയിലെത്തിയ ഉടനെ സ്റ്റാന്‍ ലി യുടെ അമ്മയുടെ വീട്ടില്‍ കയറി ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം ഞങ്ങള്‍ അകത്താക്കി .. അവന്റെ കസിന്റെ ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ താക്കോല്‍ കയ്യില്‍ കിട്ടിയതും ഓടടാ ഓട്ടം .. ഭക്ഷണം കിട്ടിയില്ലേ ഇനി എന്ത് അമ്മമ്മ ..!എന്ത് അമ്മച്ചി .. !! എന്ത് വിശേഷം ...!!!

യാത്രാ ക്ഷീണം ഒന്നും ഞങ്ങളെ അലട്ടിയിരുന്നില്ല , ബാഗില്‍ നിന്നും ജോഹറിന്റെ ഫുള്‍ ബോട്ടില്‍ എടുത്തു കുടിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങി .അന്നത്തെ ഒരു പ്രധാന വിലകുറഞ്ഞ ബ്രാണ്ടി അതായിരുന്നു, വീട്ടില്‍ നിന്ന് കിട്ടുന്ന തുച്ചമായ പോക്കറ്റ്‌ മണി കൊണ്ട് മാനേജ് ചെയ്യണ്ടേ എല്ലാം (അന്നേ ഒരു മാനേജര്‍ ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്) പിന്നെ അത് ഒരു തിരക്കേടില്ലാത്ത ലഹരിയും പ്രദാനം ചെയ്തിരുന്നു . ഒരിക്കല്‍ ആദ്യമായി ജോഹര്‍ അടിച്ച അമീര്‍ പൌലനി എന്ന ഇറാനിയന്‍ സുഹൃത്ത്‌ " ഹോ പഹയാ നീ എന്തെ നേരത്തെ ജോഹര്‍ നെ കുറിച്ച് പറയാഞ്ഞേ...? എന്ന് നാക്ക് കുഴഞ്ഞു പറഞ്ഞതും , വാളുവെച്ചു മറിഞ്ഞതും ഇന്നും ഓര്‍ക്കുന്നു .
രജീഷും ,മദ്യപിക്കാത്ത മന്തുവും ഒഴികെ ബാകി എല്ലാവരും ഫിറ്റ് .
രജീഷ് പരീക്ഷക്ക് തയ്യാറെടുത്തായിരുന്നു വന്നിരുന്നത് കഴിയു മെങ്കില്‍ ഇന്ന് തന്നെ എയര്‍ ഫോഴ്സ് ഇല്‍ കയറാന്‍ .
അത്രത്തോളം കോന്ഫിടെന്‍സ് ഇല്‍ ആരുന്നു കടു .
പക്ഷെ അവന്റെ വിധി മറ്റൊന്നായിരുന്നു . (ഭാരതപ്പുഴയുടെ ആഴങ്ങളില്‍ അവന്റെ ഓര്‍മ ഇന്നും മറയാതെ കിടക്കുന്നു .
ഒരു സങ്കടപ്പെടുത്തുന്ന പൊട്ടിച്ചിരിയായി )
ഓര്‍മ്മിക്കാന്‍ ഒരു രാത്രി എല്ലാവര്ക്കും സമ്മാനിച്ച്‌ ലഹരിയില്‍ ആടിയും പാടിയും പരസ്പരം വിഴുപ്പലക്കിയും , രാത്രി ഞങ്ങള്‍ അര്ബാടമാക്കി.(മന്തുവിന്റെ അഭ്യര്‍ത്ഥന മാനിച്ചു 18 പ്രാവശ്യം ഇരുളിന്‍ മഹാനിദ്രയില്‍ പാടി ഞാന്‍ തോറ്റു ..)

സ്വപങ്ങള്‍ പൂക്കുന്ന രാവുകള്‍
താരങ്ങളുറങ്ങാത്ത രാവുകള്‍
സ്നേഹത്തിന്‍ മുന്തിരി ചാറിന്റെ ലഹരിയില്‍
അടിച്ചുഫിറ്റായുള്ള രാവുകള്‍
തിരുവല്ലായിലെ രാവുകള്‍
അങ്ങു ശ്രീകൃഷ്ണ യിലെ രാവുകള്‍
ഏറണാംകുളത്തെ രാവുകള്‍ .
കൊടൈ കനാലിലെ രാവുകള്‍ ....

പാടിന്റെ താളത്തില്‍ കട്ടിലിനു മുകളില്‍ എല്ലാവരും പതിയെ മലര്‍ന്നു .
സ്വപ്ന ങ്ങളെ തേടിപ്പിടിക്കാനുള്ള യജ്ഞത്തിലേക്ക് വേഗത്തില്‍ നെട്ടോട്ടം തുടങ്ങി ...!

*******
കാലത്തെ എണീറ്റ് വ്യായാമം ചെയ്യുവാന്‍ തുടങ്ങിയ എന്നെയും,
ജോലിക്ക് വേണ്ടി നല്ല ബോഡി അവശ്യം ആണ് എന്ന് പറഞ്ഞു എന്നോടൊപ്പം കൂടിയ കടുവിനെയും
നജീബ് വളരെ പുച്ഛത്തോടെ ആണ് വീക്ഷിച്ചുത് , രാജീവ് ഒഴികെ ( അവന്‍ "ശ്രുതി" എന്ന പേരിലുള്ള ഒരു ലോക്കല്‍ ജെട്ടി ആണ് ധരിക്കാറ് അങ്ങിങ്ങായി ഊട്ടകളും ഇലസ്ടിക്‌ ഇല്ലാത്തതുമായ ജെട്ടി, അത് കാണിക്കാന്‍ ഉള്ള നാണം കൊണ്ട് അവന്‍ ഒരു തോര്‍ത്തുമുണ്ട് എടുത്തു ചുറ്റിയിട്ടുണ്ട് ഞങ്ങള്‍ക്കുള്ളത് പോലെ അവനു jockey ജെട്ടി ഉണ്ടായിരുന്നില്ല പുവര്‍ രാജീവ് ...!!!) എല്ലാവരും ജെട്ടി മാത്രമേ ധരിചിരുന്നുള്ളൂ . മന്തുള്ള കറുത്ത ജെട്ടിയും ഇട്ടു കട്ടിലില്‍ പുച്ഛത്തോടെ ഇരിക്കുകയാണ് .
ഞങ്ങള്‍ വ്യായാമം കഴിഞ്ഞു വന്നു ഗോവണിയിലും കസേരയിലും ആയി ഇരിപ്പുറപ്പിച്ചു .
സുമു രാത്രിയിലെ ബാകി ജോഹര്‍ ഒരു ഗ്ലാസില്‍ എടുത്തു കയ്യില്‍ പിടിച്ചിരിക്കുന്നു ..രാത്രിയിലെ മദ്യത്തില്‍ വെളിയിലായ രവീന്ദ്രന്‍ ചേട്ടന്റെ ( സുമുവിന്റെ അച്ഛന്‍ ) കഥയുടെ ഹാങ്ങ്‌ഓവറില്‍ ആണ് അവന്‍ .
വ്യായാമം കഴിഞ്ഞു വന്ന ഞങ്ങളെ കണ്ടു പുച്ഛത്തോടെ മന്തുവിന്റെ ഒരു ചോദ്യം .
ഡാ പിള്ളേരെ ഇങ്ങുക്ക് ഫ്രന്റ്‌ റോള്‍ (മുന്നിലേക്ക്‌ തല കുത്തി മറിയല്‍) അറിയാമോ...?
ഇല്ല മന്തു ..!!!
പോട്ടെ ..ബാക്ക് റോള് (പിന്നിലേക്ക്‌ തല കുത്തി മറിയല്‍) അറിയാമോ ..?
മന്തുവിന്റെ അസ്ഥാനത്തുള്ള ചോദ്യം കേട്ടതും ഞങള്‍ എല്ലാവരും ഒരേ സ്വരത്തില്‍ വീണ്ടും പറഞ്ഞു
ഇല്ല മന്തു ...!!
ഓക്കേ കണ്ടോളി .. ഞമ്മള് കാണിക്കാം ..!!
അവന്‍ കട്ടിലിനു മുകളില്‍ കയറി
മന്തുവിന്റെ ആ സാഹസം കണ്ടതും ഞങ്ങള്‍ ഗാലറിയില്‍
ആര്‍പ്പുവിളികളും കയ്യടികളുമായി മന്തുവിനെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറായി നിലകൊണ്ടു .
ഹോ ഒരു ആറടി അഞ്ചു ഇഞ്ച് അജാനബാഹു , അതും ജെട്ടി മാത്രം ഇട്ടു .. ഹോ എന്റെ ചിരിവള്ളി പോട്ടിപ്പോകുമോ എന്ന് ഭയന്നു .. ആകാംക്ഷയോടെ പ്രോത്സാഹിപ്പിക്കുകയാണ് ..!!
മന്തു കട്ടിലിനു മുകളില്‍ കയറി,
ചുമരിനോട് ചേര്‍ന്ന് രണ്ടു കട്ടിലുകള്‍ കിടക്കുന്നുണ്ട് അതിനുമുകളില്‍ ബെഡ് ഉം ഇട്ടിടുണ്ട്, എല്ലാത്തിനും മുകളില്‍ ആയി വെളുത്ത ഒരു നീണ്ട വിരിയും വിരിച്ചിട്ടുണ്ട് ,
രണ്ടു കട്ടിലിനെയും മറക്കാന്‍ ആ വിരി പര്യാപ്തമായിരുന്നു .
ആ വിരി കാരണം രണ്ടു കട്ടിലുകള്‍ക്കും ഇടയിലുള്ള 'സാമാന്യം വലിയ ഗാപ്‌ 'മന്തു കണ്ടിരുന്നില്ല
മന്തു ആദ്യം മുന്‍പിലേക്ക് മറിഞ്ഞു .. ഞങ്ങള്‍ ആ കാഴ്ച കണ്ടു തലകുത്തി ചിരിച്ചു പ്രോത്സാഹിപ്പിച്ചു
ഞങളുടെ ഹരം പിടിപ്പിക്കുന്ന കയ്യടിയില്‍ മന്തു പറഞ്ഞു
ഡാ പിള്ളേരെ ദാ ഇനി ഞമ്മടെ ബാക്ക് റോള്
കണ്ടോളീന്‍...!!!
പുറകിലേക്ക് ഒറ്റ മറച്ചില്‍... പിന്നീടു അവിടെ നടന്നത് ഒരു പരാക്രമം ആയിരുന്നു
നേരെ തല ചെനു കട്ടിലിനിടയില്‍ കുരുങ്ങി .. മന്തുവിനെന്നല്ല ആര്‍ക്കും ഒന്നും മനസ്സിലായില്ല
ഞങ്ങള്‍ കരുതി മന്തുവിന്റെ ഒരു സാഹസീക പ്രകടനം ആണ് ഇത് എന്ന് .
ഉടല് നേരെ വെളിയില്‍, മന്തു... അതും ജെട്ടി മാത്രം ഇട്ടു .. കയ്യും കാലും മേല്‍പ്പോട്ടാക്കി അലറിക്കരയുകയാണ്
ഉമ്മോ രസ്സിക്കണേ ...? ഞമ്മളിപ്പം ചകുവേ ..? ഡാ പ്രജിലേ.. സുമേഷേ .. രസ്സിക്കടാ..!!
ഞങ്ങള്‍ ചാടി വീണു ഒരുവിദേന അവനെ കട്ടിലിലേക്ക് വലിച്ചിട്ടു ..!!
എല്ലാവരും നിശബ്ദരായി
മന്തു കഴുത്തുഴിഞ്ഞു ഇരിക്കുകയാണ് .. ആരുടെയും മുഖത്തേക്ക് നോക്കുന്നില്ല ..!!
ചിരിയടക്കിപ്പിടിച്ചു നില്‍ക്കുന്ന ആ നേരത്ത് രജീഷ് മന്തുവിനോട് ചോദിച്ചു ...!!
മന്തു അനക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ ..?
ഇല്ല ..ഞമ്മള് ഓക്കേ ആണ് !!!
ശരി ഒരു കാര്യം ചോദിക്കട്ടെ
അല്ല മന്തൂ അനക്ക് ഫ്രണ്ട് റോള് അറിയോ ..?
അനക്ക് ബാക്ക് റോള് അറിയോ ..?
ഞമ്മള് കാണിക്കാം .
എങ്കീ ഞമ്മള് കാണിക്കാം കണ്ടോളീന്‍...!!
ശുഭം


Saturday

സാമുവേല്‍


അയാളും, അയാളുടെ കറുത്ത കുപ്പായത്തിനു മുകളിലെ വെളുത്ത വരകളും,
ഇടുങ്ങിയ ആ ഇരുട്ട് മുറിയും
ചിന്തകളുടെ ഘോഷയാത്ര സമ്മാനിക്കുന്ന ഒരു ചിത്രമായിരുന്നു.
സ്വയം പണിതീര്‍ത്ത ആ തടവറയുടെ ചുമരുകളിലാകെ തീവ്രമായ നിറങ്ങള്‍ കൊണ്ടുള്ള ചിത്രരചന ചരിത്രത്തിന്റെ കുറിപ്പുകള്‍ പോലെ നിലകൊണ്ടു .
മനസ്സ് കടലാസിലേക് സഞ്ചരിക്കാന്‍ വിസമ്മതിച്ചു,
വാകുകളൊക്കെ അകന്നു പോയ്‌ കൊണ്ടിരുന്ന ഒരു നേരത്താണ് അയാളിങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നു തുടങ്ങിയത് ..!
വാശിയോടെ വലിച്ചെറിഞ്ഞ പെയിന്റിന്‍ ഡപ്പികള്‍ ചുമരില്‍ വന്നു പൊട്ടിപ്പിളര്‍ന്ന് ഒലിച്ചിറങ്ങി പുതിയ ചിത്രങ്ങള്‍ രൂപപ്പെട്ട ആ ദിവസമായിരുന്നു തുടക്കം
ലഹരി മൂത്ത് ഉന്മാദവസ്തയിലാകുംപോളൊക്കെ ചിത്രങ്ങള്‍ക്ക് മുകളിലൂടെ വാശിയോടെ അയാള്‍ വീണ്ടും ചായം മുക്കിയടിച്ചു
ബ്രഷിന്റെ നാരുകള്‍ മുഴുവന്‍ പൊഴിഞ്ഞു വീഴുന്നതോ ..കയ്യുകള്‍ രണ്ടും കഴക്കുന്നതോ കാര്യമാക്കാതെ , ഒരു തളര്‍ച്ചയും ഇല്ലാതെ ,
ഒരു ഭ്രാന്തനെപ്പോലെ ചിത്രങ്ങളില്‍ നിന്നും ചിത്രങ്ങളിലേക്ക് കടുത്ത വര്‍ണ്ണങ്ങളില്‍ അയാള്‍ സഞ്ചരിച്ചു കൊണ്ടേ ഇരുന്നു .
നോട്ടം പാളുന്ന മാത്രയിലോക്കെ ചുമരിലെ ചിത്രങ്ങള്‍ മരണത്തെ മുഖാമുഖം കണ്ടപോലെ അയാളെ തുറിച്ചു നോക്കികൊണ്ടിരുന്നു .
നിയന്ത്രണമില്ലാത്ത മനസ്സിന്റെ വേദനയും പേറി പിരിഞ്ഞു പോയ വാകുകള്‍ക്ക് വേണ്ടി അയാള്‍ കാത്തിരുന്നു,
കാലം കൊണ്ട് വരുന്ന ബാധ്യത പോലെ അലസമായി വളര്‍ന്ന തലമുടിയും കട്ടപിടിച്ച താടിയും അയാളെ കൂടുതല്‍ ബീകരനാക്കി .
രാത്രികളില്‍ മാത്രമേ അയാള്‍ പുറത്തേക്കിറങ്ങി നടന്നുള്ളൂ
പകല്‍ മുഴുവന്‍ ആ ഇരുണ്ട മുറിയില്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ചിത്രങ്ങള്‍ തീര്‍ത്തു അയാള്‍ കഴിച്ചു കൂട്ടി . ഇടയ്ക്കു കയറി വരുന്ന പെണ്‍ സുഹൃതുക്ക്കള്‍ ഒഴിച്ചാല്‍ മറ്റാരും തന്നെ അങ്ങോട്ട്‌ കയറിവരാനോ അയാളെ കുറിച്ച് അന്നേഷിക്കാനോ മുതിര്‍ന്നില്ല .

പുറത്തു അങ്ങിങ്ങായി തെളിഞ്ഞിരുന്ന  നക്ഷത്ര വിളക്കുകള്‍ മനോഹരമായി അയാള്‍ക്ക് തോന്നിയില്ല .
ഒരുപക്ഷെ അയാളുടെ നോട്ടത്തെ ആകര്‍ഷിക്കാന്‍ മാത്രം മനോഹാരിത അതിനുണ്ടായിരുനില്ലായിരിക്കും.
കട്ടപിടിച്ച ഇരുട്ടിലൂടെ അയാള്‍ 'നിശബ്ദമായി അട്ടഹസിച്ചു ' പുറത്തേക്കു നടന്നു
പബ്ലിക്‌ ടാപിനു മുന്നില്‍ കുനിഞ്ഞു നിന്ന് തലയിലേക്ക് ടാപ്പ് തുറന്നു പിടിച്ചു .
തണുത്ത പച്ചവെള്ളത്തിന്റെ തണുപ്പില്‍ അയാള്‍ ചരിത്ത്രത്തിലേക്ക് ഓര്‍മകളുമായി നടന്നു കയറി .
തലയിലൊരു കൂട്ടം കടന്നല്ലുകള്‍ ഇരമ്പിയാര്‍ക്കുന്ന ഓര്‍മ്മകളുടെ ആഴങ്ങളില്‍ അയാള്‍
തിക്കും തിരക്കും പിടിച്ച ബസ്‌ സ്റ്റാണ്ടിനരികിലെ ഉന്തുവണ്ടിയില്‍ ,
തീനാളത്തിനു അരികില്‍  നിന്ന് കപ്പലണ്ടിചട്ടിയില്‍ പൂഴിമണലും നിലക്കടലയും ഇളക്കികൊണ്ടിരിക്കുന്ന 10 വയസുള്ള സാമുവേലായിരുന്നു
അവനു 5 വയസ്സുള്ളപോള്‍ അപ്പന്റെ കൂട്ടുകാരനോടൊപ്പം ഒളിച്ചോടിപ്പോയ അമ്മയെ പിന്നീടൊരിക്കല്‍ പോലും കാണണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്ത സാമുവേല്‍ .

********

പയ്പിന്‍ ചുവട്ടിലെ തണുത്ത സ്മരണകളില്‍ നിന്ന് വേച്ചു വേച്ചു അയാള്‍ ആ കുടുസ്സു മുറിയിലേക്ക് നടന്നു
മുറിയിലെ ചുവരിനപ്പുറത്തു ചിണുക്കങ്ങളും.. അടക്കിപ്പിടിച്ച സംസാരങ്ങളും .
അടുത്ത മുറിയിലെ മണിയമ്മയുടെ വിരുന്നു കാരിലാരെങ്കിലും കാമം പങ്കുവെക്കുകയാകും.. !
അതോ മണിയമ്മയുടെ മകളോ ..!!
അയാള്‍ പതുക്കെ ചുമരിനോട് ചെവി ചേര്‍ത്തു നിശബ്ദനായി ശ്രദ്ധിച്ചു
അത് മണിയമ്മയുടെ മകളുടെ ശബ്ദമാണ് .

വിളക്കണക്കട്ടെ ?
വേണ്ട നിന്റെ നഗ്നത ഞാനൊന്നു കണ്ടു കൊള്ളട്ടെ .
ശ്ശോ..! മാമന്‍ , ഒരു നാണോമില്ല..!
എന്നെ മാമന്‍ എന്ന് വിളിക്കണ്ട .
പേര് വിളിച്ചാല്‍ മതി .
പിന്നെ ആ ചിനുങ്ങിയ ചിരിയും കട്ടിലിന്റെ നേരിയ നിരക്കവും മാത്രം
ഇടക്ക് ആ പെണ്‍കുട്ടിയുടെ സീല്‍ക്കാരങ്ങള്‍ ചുമരിനെ തുളച്ചു പുറത്തു വന്നു ...!
അവള്‍ അടക്കം പിടിച്ചു പറഞ്ഞുകൊണ്ടിരുന്നു  
 മാമാ പതുക്കെ .
എനിക്ക് വേദനിക്കുന്നു .

മണിയമ്മയുടെ അനുജനും മകളും ആണ് അവിടെ എന്ന് സാമുവേല്‍ ഊഹിച്ചു ..ഇന്നലെ രാത്രിയില്‍ സ്ഥിരം സഞ്ചാരം കഴിഞ്ഞു വരുമ്പോള്‍ മണിയമ്മയുടെ വീട്ടിലേക്കു ആരോ ബാഗും ഏന്തി നടന്നു പോകുന്നത് കണ്ടിരുന്നു ഒരു നീണ്ടു മെലിഞ്ഞ താടിക്കാരന്‍.
മുറിക്കകത്തെ അടക്കം പറച്ചിലുകള്‍ അയാളെ വല്ലാതെ ഉന്മത്തനാക്കി
സാമുവേലിന്റെ കയ്യ് പതുക്കെ പാന്റിനുള്ളിലേക്ക്  നീങ്ങി
അവിടമാകെ കാട് പിടിച്ചു തുടങ്ങിയിരിക്കുന്നു ..!!

******

നിനക്കിവിടമാകെ ഒന്ന് വെട്ടി വൃത്തിയാക്കിയാലെന്താ ?
ഹോസ്റ്റല്‍ മുറിയിലെ കട്ടിലിനു മുകളില്‍ ഖജുരാഹോയിലെ രതിശില്‍പ്പങ്ങള്‍കണക്കെ ചുറ്റിപ്പിണഞ്ഞു കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു ..?
നീയീ കാടും പടലോം എല്ലായിടത്തും വളര്‍ത്തി കൃഷി വല്ലതും തുടങ്ങാനാണോ ?
എന്താ ആര്യ അന്തര്‍ജന്തിനു ഇപ്പൊ ഇങ്ങനെ ഒരു തോന്നല്‍
എന്നെ ആദ്യമായി കാണുന്ന പോലെ .
വെടിപ്പും വടിപ്പുമുള്ള ആണുങ്ങള്‍ ഉണ്ടായിട്ടും ഈ നസ്രാണിയുടെ പുറകെ കൂടേണ്ട ആവശ്യം ഉണ്ടായിരുന്നോ ?
എന്റെ ഭ്രാന്തമായ ചെയ്തികള്‍ കണ്ടിട്ടാണോ ?
ഇനി ഇപ്പൊ വിശ്വനാഥന്‍ മാഷ്‌ പറയുന്ന പോലെ കലാകാരന്മാരോടുള്ള ഒരു തരം ഭ്രമം ആണെന്നുണ്ടോ ..?
ലക്കും ലഗാനുമില്ലാതെ ആണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്
അവളുടെ മുഖം വാടിയ താമര കണക്കെ കൂമ്പിയടഞ്ഞു .
 നോട്ടം പിന്‍വലിച്ച്  അവള്‍ പതുക്കെ വസ്തങ്ങള്‍ ധരിച്ചു പുറത്തേക്കു നോക്കിപറഞ്ഞു
എനിക്കിറങ്ങണം
നല്ല മഴക്കുള്ള കോളുണ്ട്‌ .
മ്ലാനമായ മുഖത്തോടെ ആണ് അന്ന് ആര്യ ഇറങ്ങിയത്‌
ബസ്സ് കയറുന്നിടം വരെ അനുഘമിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല .
പെയ്തു തോരാത്ത മഴമേഘം പോലെ അവളുടെ മുഖത്ത് ആ വിഷാദം തളം കെട്ടി നിന്നു
ബസ്സില്‍ കയറിയതിനു ശേഷം അവളൊന്നു കയ് വീശിക്കാണിച്ചു .. പുഞ്ചിരിയുടെ അകമ്പടി പ്രതീക്ഷിച്ചു എങ്കിലും അതുണ്ടായില്ല .

2 ദിവസത്തിന് ആര്യയെ കോളേജ് ലേക്ക് കണ്ടില്ല .
സാമുവേലിന്റെ ആവലാതി കൂടി
പിന്നീടു സുഷമയാണ് അത് പറഞ്ഞത്
ആര്യ ഇനി കോളേജ് ലേക്ക് വരില്ല , അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു ..!
സാമുവേലിന്റെ ആ സുഹൃത്ത്‌ ഇല്ലേ വിശ്വനാഥന്‍  അയാളാണ് വരന്‍ .
ആര് വിശ്വനാഥന്‍ മാഷോ .. എന്നിട്ട് അവള് സമ്മതിച്ചോ ?
ഞെട്ടലുള്ളിലൊതുക്കി സാമുവേല്‍ ചോദിച്ചു ...!!!

*******

മൂന്ന് ദിവസം കൂടി കാത്തു ശനിയാഴ്ച വന്നെത്തി . ആര്യയെ കാണാതെ തരമില്ല
കാണണം കഴിയുമെങ്കില്‍ വീട്ടില്‍ ചെന്ന് കാണണം . ഇടയ്ക്കു പോകാറുള്ളതാണ് ആര്‍കും
സംശയം തോന്നുകില്ല . സാമുവേല്‍ ബസ്സിലിരുന്നത്ത്രയും ചിന്തിച്ചുകൊണ്ടേ ഇരുന്നു .
ബസ്സിറങ്ങി നടക്കുമ്പോള്‍ ഇടവഴിയില്‍ വച്ച് വിശ്വനാഥന്‍ മാഷേ കണ്ടുമുട്ടി .
നീ എങ്ങോട്ടാ ഈ വഴിയെ ?
ഭീഷണി കലര്‍ന്ന ശബ്ദത്തില്‍ വിശ്വനാഥന്‍ ചോദിച്ചു .
ആര്യയെ ഒന്ന് കാണാന്‍ .
സാമുവേല്‍ നിനക്ക് ജാതിയും മതവുമൊന്നും കാണുകേല ഞാനും നീയും കമ്മ്യൂണിസ്റ്റ്‌ ആണ്
നീയിപ്പോ അങ്ങോട്ട്‌ പോകേണ്ടതില്ല !!
ഇല്ല ...എനിക്കവളെ  ഒന്ന് കാണണം ..കണ്ടേ മതിയാകു..സാമുവേല്‍   ധൈര്യം സംഭരിച്ചു പറഞ്ഞൊപ്പിച്ചു
ചെവിക്കുമുകളില്‍ ഒരു ഇരമ്പലും ഒരു മൂളിച്ചയും ആണ് പിന്നീടു കേട്ടത്.
പിന്നെടവിടെ നടന്നതെല്ലാം  തികച്ചും ഏകപക്ഷീയമായിരുന്നു.
അന്യ ജാതിയില്‍ നിന്ന് വന്നു ഞങ്ങടെ പെണ്ണിനെ അങ്ങ് തട്ടിയെടുക്കാം എന്ന് കരുതിയോട ഏഭ്യാ..!!
സ്വത്ത് കണ്ടിട്ട് തന്നെ ആണെടാ ...!!! നിന്റെ കൂടെ എല്ലാം പങ്കു വെച്ചവളാണെന്നറിഞ്ഞിട്ടും അവളെ ഞാന്‍ സ്വീകരിക്കുന്നത് .
ചേരേണ്ടതേ ചെരാവൂ ... നായെ ..!
അടിച്ചു നുറുക്കുന്നതിനിടയില്‍ വിശ്വനാഥന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു .
ചോരയിലും ചെളിയിലും കുളിച്ചു അയാള്‍ ആ ഇടവഴിയില്‍  ജഡം കണക്കെ കിടന്നു

*******

ഓര്‍മ വരുമ്പോള്‍ ഒരു ധര്‍മ്മാശുപത്രിയില്‍ ആണ്
ഒന്നും ശരിക്കോര്‍ക്കാന്‍ കഴിയുന്നില്ല . അടുത്ത് സഹപാഠിയും സുഹൃത്തുമായ അന്‍വര്‍ ഉണ്ട് .
അവന്റെ ഉപ്പ  ശിഹാബുദ്ധീന്‍ ഡോക്ടറുടെ ശുശ്രൂഷണത്തില്‍ ആണ് എന്ന് മനസ്സില്ലായി.
അവരയാളോട് കനിവ് കാണിച്ചു
ഒരു മാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു
ഇടക്കൊരു ദിവസം അവളും വിശ്വനാഥനും കൂടി കാണാന്‍ വന്നു
അവളുടെ മുഖത്തപ്പോള്‍ ഒരു നീണ്ട പുച്ഛമായിരുന്നു
അവരൊരുമിച്ചു ശരീരം പങ്കു വെച്ച് വെന്നോ പ്രണയിച്ചിരുന്നെന്നോ ഉള്ള ഒരു ഭാവം പോലും അവളുടെ മുഖത്ത് അവശേഷിച്ചിരുന്നില്ല .
നഷ്ട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ പോലെ അവളുടെ നെറുകയില്‍ ചുവന്ന കുങ്കുമം ചാലിട്ടു കിടന്നു

ആശുപത്രിയില്‍ നിന്നും ഇറങ്ങുമ്പോള്‍ എങ്ങോട്ട് പോകും ഇനി എന്ന് ഒരു ചിന്തയും ഇല്ലായിരുന്നു
ശിഹാബുദ്ധീന്‍ ഡോക്ടര്‍ തന്നെ ആണ് മുംബൈ യിലെ പ്രശസ്ത പത്രത്തില്‍ ജോലി വാങ്ങിച്ചു തന്നത്
അങ്ങനെ അവിടെ നിന്നും മുംബൈക്ക് വണ്ടി കയറി .

********
അകത്തെ സീല്‍ക്കാരങ്ങല്‍ക്കൊപ്പം .
അയാളുടെ വിരലുകള്‍ക്കുള്ളില്‍ പൌരുഷം കിടന്നു ത്രസിച്ചു.
സ്വന്തം അമ്മാവനോടൊപ്പം ശരീരം പങ്കു വെക്കുന്ന സ്ത്രീ , ഭര്‍ത്താവിനെയും അഞ്ചു വയസ്സായ മകനെയും ഉപേക്ഷിച്ചു ഇറങ്ങിപ്പോകുന്ന സ്ത്രീ , കാമുകന്റെ സുഹൃത്തിനൊപ്പം ശയിച്ചു കാമുകനെ നിഷ്പ്രയാസം മറന്നു പോകുന്ന സ്ത്രീ , പിന്നെയും അയാള്‍ ആലോചിക്കുകയായിരുന്നു ആദ്യദിനത്തില്‍ നിന്ന് തുടങ്ങി അന്ന് പകല്‍ വരെ അയാളുടെ ചൂടും പറ്റിക്കിടന്ന സ്ത്രീകളെപ്പറ്റി ..!!
സ്ത്രീ എന്നത് നിരന്തരം രൂപം മാറുന്ന ഏതു വേഷവും നിഷ്പ്രയാസം എടുത്തു അണിയാന്‍ കഴിയുന്ന ഭീബത്സ ജീവികള്‍ ആയിട്ട് അയാള്‍ക്ക് തോന്നി .
അട്ടഹസിക്കുന്ന നഗ്നരായ സ്ത്രീരൂപങ്ങള്‍ ഭോഗിക്കാന്‍  മാത്രം ആവശ്യപ്പെട്ടു  കൊണ്ട്
അയാള്‍ക്ക്‌ ചുറ്റിലും നിന്ന് നഗ്ന നൃത്തം ചവുട്ടിക്കൊണ്ടിരുന്നു .
അയാള്‍ കണ്ണുകള്‍ മുറുക്കിയടച്ചു  ഉറക്കെ നിലവിളിച്ചു ...!!!
അയാളുടെ പൌരുഷം കാലുകള്‍ക്കിടയില്‍ തേരട്ടയെപ്പോലെ  ചുരുണ്ട്  തളര്‍ന്നു വീണു 
കാമത്തിന്റെ പുതുമ നശിച്ചിരിക്കുന്നു .ഇനിയിവിടെ ഈ മാംസക്കഷണത്തിന് പ്രസക്തിയില്ലാ ..!!!
ചായക്കൂട്ടിനു നടുവില്‍ നിന്നും കത്തി വലിച്ചെടുത്തു രണ്ടാമതൊന്നാലോചിക്കാതെ   അയാള്‍ അയാളുടെ പൌരുഷം ചേദിച്ചു.
ചോരയില്‍ കുളിച്ച ആ മാംസക്കഷണം  ചലനമറ്റു തറയില്‍ കിടന്നു .                                        അയാള്‍ വരച്ചു കൂട്ടിയ ചിത്രച്ചുമരിനു മുകളില്‍ ചോര ചീറ്റിത്തെറിച്ചു പുതിയ ഒരു ചിത്രം കൂടി രൂപപ്പെട്ടു .
കടുത്ത വര്‍ണ്ണത്തില്‍ ചോര ചീറ്റിത്തെറിച്ചു രൂപപ്പെട്ട ആ ചിത്രം അയാളുടെ ചലനമറ്റു തുറിച്ചു നില്‍ക്കുന്ന കണ്ണുകളെ ഭീതിയോടു കൂടെ അപ്പോഴും നോക്കിക്കൊണ്ടേയിരുന്നു .

ശുഭം .