Tuesday

അനക്ക് ഫ്രന്റ്‌ റോള്‍ അറിയോ ...? ബാക്ക് റോള്‍ അറിയോ ...? ഞമ്മള് കാണിക്കാം

ഇടതു നിന്ന് നജീബ് (മന്തു),സുമു,രാജീവ്‌ ,സ്റ്റാന്‍ലി,രജീഷ് (കടു )

കാമ്പസ് അവസാനിക്കാന്‍ പോകുന്ന ആ സമയത്ത്
എല്ലാവരും ഒന്നിച്ചുള്ള ആ യാത്ര ഒരു നല്ല ആശയമായി തോന്നി .
എയര്‍ ഫോഴ്സ് പരീക്ഷ എന്ന പേരില്‍ സുമേഷും( കോക്കാന്‍ ),രജീഷും (കടു ) പിന്നെ യാത്ര എന്ന് കേള്‍ക്കുമ്പോള്‍ ഓടിച്ചാടി തയ്യാറെടുക്കുന്ന ഞാനും ,സ്റ്റാന്‍ലി യും ,രാജീവും , ഭക്ഷണം കഴിക്കാന്‍ കിട്ടും എന്ന് എവിടെ കേട്ടാലും പാഞ്ഞു വരുന്ന നജീബും (മന്തുള്ള ) ,(അവന്റെ തലയില്‍ പടച്ചോന്‍ ഇതല്ലാതെ മറ്റൊന്നും എഴുതി വച്ചില്ല "ഭക്ഷണം കണ്ടാല്‍ മരിച്ചു വീഴുക " )
ആ 6 അടി 5 ഇഞ്ച്‌ ശരീരത്തിന് ആവശ്യത്തിനും അനാവശ്യത്തിനും ആയി മന്തുള്ള തിന്നു മതിച്ചു നടക്കുന്ന കാലം

തിരുവല്ലയിലെത്തിയ ഉടനെ സ്റ്റാന്‍ ലി യുടെ അമ്മയുടെ വീട്ടില്‍ കയറി ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം ഞങ്ങള്‍ അകത്താക്കി .. അവന്റെ കസിന്റെ ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ താക്കോല്‍ കയ്യില്‍ കിട്ടിയതും ഓടടാ ഓട്ടം .. ഭക്ഷണം കിട്ടിയില്ലേ ഇനി എന്ത് അമ്മമ്മ ..!എന്ത് അമ്മച്ചി .. !! എന്ത് വിശേഷം ...!!!

യാത്രാ ക്ഷീണം ഒന്നും ഞങ്ങളെ അലട്ടിയിരുന്നില്ല , ബാഗില്‍ നിന്നും ജോഹറിന്റെ ഫുള്‍ ബോട്ടില്‍ എടുത്തു കുടിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങി .അന്നത്തെ ഒരു പ്രധാന വിലകുറഞ്ഞ ബ്രാണ്ടി അതായിരുന്നു, വീട്ടില്‍ നിന്ന് കിട്ടുന്ന തുച്ചമായ പോക്കറ്റ്‌ മണി കൊണ്ട് മാനേജ് ചെയ്യണ്ടേ എല്ലാം (അന്നേ ഒരു മാനേജര്‍ ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്) പിന്നെ അത് ഒരു തിരക്കേടില്ലാത്ത ലഹരിയും പ്രദാനം ചെയ്തിരുന്നു . ഒരിക്കല്‍ ആദ്യമായി ജോഹര്‍ അടിച്ച അമീര്‍ പൌലനി എന്ന ഇറാനിയന്‍ സുഹൃത്ത്‌ " ഹോ പഹയാ നീ എന്തെ നേരത്തെ ജോഹര്‍ നെ കുറിച്ച് പറയാഞ്ഞേ...? എന്ന് നാക്ക് കുഴഞ്ഞു പറഞ്ഞതും , വാളുവെച്ചു മറിഞ്ഞതും ഇന്നും ഓര്‍ക്കുന്നു .
രജീഷും ,മദ്യപിക്കാത്ത മന്തുവും ഒഴികെ ബാകി എല്ലാവരും ഫിറ്റ് .
രജീഷ് പരീക്ഷക്ക് തയ്യാറെടുത്തായിരുന്നു വന്നിരുന്നത് കഴിയു മെങ്കില്‍ ഇന്ന് തന്നെ എയര്‍ ഫോഴ്സ് ഇല്‍ കയറാന്‍ .
അത്രത്തോളം കോന്ഫിടെന്‍സ് ഇല്‍ ആരുന്നു കടു .
പക്ഷെ അവന്റെ വിധി മറ്റൊന്നായിരുന്നു . (ഭാരതപ്പുഴയുടെ ആഴങ്ങളില്‍ അവന്റെ ഓര്‍മ ഇന്നും മറയാതെ കിടക്കുന്നു .
ഒരു സങ്കടപ്പെടുത്തുന്ന പൊട്ടിച്ചിരിയായി )
ഓര്‍മ്മിക്കാന്‍ ഒരു രാത്രി എല്ലാവര്ക്കും സമ്മാനിച്ച്‌ ലഹരിയില്‍ ആടിയും പാടിയും പരസ്പരം വിഴുപ്പലക്കിയും , രാത്രി ഞങ്ങള്‍ അര്ബാടമാക്കി.(മന്തുവിന്റെ അഭ്യര്‍ത്ഥന മാനിച്ചു 18 പ്രാവശ്യം ഇരുളിന്‍ മഹാനിദ്രയില്‍ പാടി ഞാന്‍ തോറ്റു ..)

സ്വപങ്ങള്‍ പൂക്കുന്ന രാവുകള്‍
താരങ്ങളുറങ്ങാത്ത രാവുകള്‍
സ്നേഹത്തിന്‍ മുന്തിരി ചാറിന്റെ ലഹരിയില്‍
അടിച്ചുഫിറ്റായുള്ള രാവുകള്‍
തിരുവല്ലായിലെ രാവുകള്‍
അങ്ങു ശ്രീകൃഷ്ണ യിലെ രാവുകള്‍
ഏറണാംകുളത്തെ രാവുകള്‍ .
കൊടൈ കനാലിലെ രാവുകള്‍ ....

പാടിന്റെ താളത്തില്‍ കട്ടിലിനു മുകളില്‍ എല്ലാവരും പതിയെ മലര്‍ന്നു .
സ്വപ്ന ങ്ങളെ തേടിപ്പിടിക്കാനുള്ള യജ്ഞത്തിലേക്ക് വേഗത്തില്‍ നെട്ടോട്ടം തുടങ്ങി ...!

*******
കാലത്തെ എണീറ്റ് വ്യായാമം ചെയ്യുവാന്‍ തുടങ്ങിയ എന്നെയും,
ജോലിക്ക് വേണ്ടി നല്ല ബോഡി അവശ്യം ആണ് എന്ന് പറഞ്ഞു എന്നോടൊപ്പം കൂടിയ കടുവിനെയും
നജീബ് വളരെ പുച്ഛത്തോടെ ആണ് വീക്ഷിച്ചുത് , രാജീവ് ഒഴികെ ( അവന്‍ "ശ്രുതി" എന്ന പേരിലുള്ള ഒരു ലോക്കല്‍ ജെട്ടി ആണ് ധരിക്കാറ് അങ്ങിങ്ങായി ഊട്ടകളും ഇലസ്ടിക്‌ ഇല്ലാത്തതുമായ ജെട്ടി, അത് കാണിക്കാന്‍ ഉള്ള നാണം കൊണ്ട് അവന്‍ ഒരു തോര്‍ത്തുമുണ്ട് എടുത്തു ചുറ്റിയിട്ടുണ്ട് ഞങ്ങള്‍ക്കുള്ളത് പോലെ അവനു jockey ജെട്ടി ഉണ്ടായിരുന്നില്ല പുവര്‍ രാജീവ് ...!!!) എല്ലാവരും ജെട്ടി മാത്രമേ ധരിചിരുന്നുള്ളൂ . മന്തുള്ള കറുത്ത ജെട്ടിയും ഇട്ടു കട്ടിലില്‍ പുച്ഛത്തോടെ ഇരിക്കുകയാണ് .
ഞങ്ങള്‍ വ്യായാമം കഴിഞ്ഞു വന്നു ഗോവണിയിലും കസേരയിലും ആയി ഇരിപ്പുറപ്പിച്ചു .
സുമു രാത്രിയിലെ ബാകി ജോഹര്‍ ഒരു ഗ്ലാസില്‍ എടുത്തു കയ്യില്‍ പിടിച്ചിരിക്കുന്നു ..രാത്രിയിലെ മദ്യത്തില്‍ വെളിയിലായ രവീന്ദ്രന്‍ ചേട്ടന്റെ ( സുമുവിന്റെ അച്ഛന്‍ ) കഥയുടെ ഹാങ്ങ്‌ഓവറില്‍ ആണ് അവന്‍ .
വ്യായാമം കഴിഞ്ഞു വന്ന ഞങ്ങളെ കണ്ടു പുച്ഛത്തോടെ മന്തുവിന്റെ ഒരു ചോദ്യം .
ഡാ പിള്ളേരെ ഇങ്ങുക്ക് ഫ്രന്റ്‌ റോള്‍ (മുന്നിലേക്ക്‌ തല കുത്തി മറിയല്‍) അറിയാമോ...?
ഇല്ല മന്തു ..!!!
പോട്ടെ ..ബാക്ക് റോള് (പിന്നിലേക്ക്‌ തല കുത്തി മറിയല്‍) അറിയാമോ ..?
മന്തുവിന്റെ അസ്ഥാനത്തുള്ള ചോദ്യം കേട്ടതും ഞങള്‍ എല്ലാവരും ഒരേ സ്വരത്തില്‍ വീണ്ടും പറഞ്ഞു
ഇല്ല മന്തു ...!!
ഓക്കേ കണ്ടോളി .. ഞമ്മള് കാണിക്കാം ..!!
അവന്‍ കട്ടിലിനു മുകളില്‍ കയറി
മന്തുവിന്റെ ആ സാഹസം കണ്ടതും ഞങ്ങള്‍ ഗാലറിയില്‍
ആര്‍പ്പുവിളികളും കയ്യടികളുമായി മന്തുവിനെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറായി നിലകൊണ്ടു .
ഹോ ഒരു ആറടി അഞ്ചു ഇഞ്ച് അജാനബാഹു , അതും ജെട്ടി മാത്രം ഇട്ടു .. ഹോ എന്റെ ചിരിവള്ളി പോട്ടിപ്പോകുമോ എന്ന് ഭയന്നു .. ആകാംക്ഷയോടെ പ്രോത്സാഹിപ്പിക്കുകയാണ് ..!!
മന്തു കട്ടിലിനു മുകളില്‍ കയറി,
ചുമരിനോട് ചേര്‍ന്ന് രണ്ടു കട്ടിലുകള്‍ കിടക്കുന്നുണ്ട് അതിനുമുകളില്‍ ബെഡ് ഉം ഇട്ടിടുണ്ട്, എല്ലാത്തിനും മുകളില്‍ ആയി വെളുത്ത ഒരു നീണ്ട വിരിയും വിരിച്ചിട്ടുണ്ട് ,
രണ്ടു കട്ടിലിനെയും മറക്കാന്‍ ആ വിരി പര്യാപ്തമായിരുന്നു .
ആ വിരി കാരണം രണ്ടു കട്ടിലുകള്‍ക്കും ഇടയിലുള്ള 'സാമാന്യം വലിയ ഗാപ്‌ 'മന്തു കണ്ടിരുന്നില്ല
മന്തു ആദ്യം മുന്‍പിലേക്ക് മറിഞ്ഞു .. ഞങ്ങള്‍ ആ കാഴ്ച കണ്ടു തലകുത്തി ചിരിച്ചു പ്രോത്സാഹിപ്പിച്ചു
ഞങളുടെ ഹരം പിടിപ്പിക്കുന്ന കയ്യടിയില്‍ മന്തു പറഞ്ഞു
ഡാ പിള്ളേരെ ദാ ഇനി ഞമ്മടെ ബാക്ക് റോള്
കണ്ടോളീന്‍...!!!
പുറകിലേക്ക് ഒറ്റ മറച്ചില്‍... പിന്നീടു അവിടെ നടന്നത് ഒരു പരാക്രമം ആയിരുന്നു
നേരെ തല ചെനു കട്ടിലിനിടയില്‍ കുരുങ്ങി .. മന്തുവിനെന്നല്ല ആര്‍ക്കും ഒന്നും മനസ്സിലായില്ല
ഞങ്ങള്‍ കരുതി മന്തുവിന്റെ ഒരു സാഹസീക പ്രകടനം ആണ് ഇത് എന്ന് .
ഉടല് നേരെ വെളിയില്‍, മന്തു... അതും ജെട്ടി മാത്രം ഇട്ടു .. കയ്യും കാലും മേല്‍പ്പോട്ടാക്കി അലറിക്കരയുകയാണ്
ഉമ്മോ രസ്സിക്കണേ ...? ഞമ്മളിപ്പം ചകുവേ ..? ഡാ പ്രജിലേ.. സുമേഷേ .. രസ്സിക്കടാ..!!
ഞങ്ങള്‍ ചാടി വീണു ഒരുവിദേന അവനെ കട്ടിലിലേക്ക് വലിച്ചിട്ടു ..!!
എല്ലാവരും നിശബ്ദരായി
മന്തു കഴുത്തുഴിഞ്ഞു ഇരിക്കുകയാണ് .. ആരുടെയും മുഖത്തേക്ക് നോക്കുന്നില്ല ..!!
ചിരിയടക്കിപ്പിടിച്ചു നില്‍ക്കുന്ന ആ നേരത്ത് രജീഷ് മന്തുവിനോട് ചോദിച്ചു ...!!
മന്തു അനക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ ..?
ഇല്ല ..ഞമ്മള് ഓക്കേ ആണ് !!!
ശരി ഒരു കാര്യം ചോദിക്കട്ടെ
അല്ല മന്തൂ അനക്ക് ഫ്രണ്ട് റോള് അറിയോ ..?
അനക്ക് ബാക്ക് റോള് അറിയോ ..?
ഞമ്മള് കാണിക്കാം .
എങ്കീ ഞമ്മള് കാണിക്കാം കണ്ടോളീന്‍...!!
ശുഭം


2 അഭിപ്രായങ്ങള്‍:

Unknown said...

രജീഷിന്റെ സ്മരണക്കുമുന്നില്‍ ആദരാഞ്ജലികളോടെ.
പക്ഷെ വിധി മറ്റൊന്നായിരുന്നു .ഒടുവിലവന്റെ മരണ വാര്‍ത്ത‍ പത്രത്തില്‍ വരുമ്പോ ലാത്തി ചാര്‍ജില്‍ പരിക്കേറ്റു ആശുപത്രിയില്‍ പോലീസ് കാവലില്‍ കിടക്കുകയായിരുന്നു ഞാന്‍ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ ഞാന്‍ ..! ഓര്‍ക്കുമ്പോള്‍ സങ്കടപ്പെടുത്തുന്ന പൊട്ടിച്ചിരികള്‍ മാത്രം സമ്മാനിച്ച്‌ അവന്‍ ഭാരതപ്പുഴയുടെ ആഴങ്ങളിലേക്ക് യാത്രയായി.

stanley said...

Lol. Manthu Kananda ninte yee Kadha. Orikkal Avan namalle randu pereyum kollan oodichathu nee maranno ? "Alla Alla Manthulla"...

Really miss you.

Post a Comment