Thursday

" കാമ്പസ് ഹീറോ ബുള്ളറ്റു സോമന്‍ "


കഞ്ചാവും ജോഹര്‍ ബ്രാണ്ടിയും കണ്ടുപിടിച്ചവരെ നമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനും ആന്റപ്പനും..
ആന്റപ്പന്റെ അമ്മവീട്ടില്‍ ആളില്ലെന്നറിഞ്ഞു , കിട്ടിയ കഞ്ചാവും കൊണ്ട് കോട്ടയം കാണാന്‍ കേറിയതാണ്
പെന്തകോസ്തു മിഷന്‍ന്റെ സംസ്ഥാന കമ്മിറ്റി സെക്രട്ടേറി ആയ ആന്റപ്പന്റെ അമ്മച്ചി ചെകുത്താന്‍ കയറിയ എന്നെ ബൈബിള് തൊട്ടു സത്യം ചെയ്യിപ്പിചിട്ടാണ് കോട്ടയതെക്കുള്ള യാത്രക്ക് പച്ചക്കൊടി വീശിയത് ..
പിതാവിന്റെയും പുത്രന്റെയും നാമത്തില്‍ സത്യം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു ഈശോയെ ആന്റപ്പന്‍ ഇങ്ങനെ കുടിയനായതില്‍ ഒരു അതിശയവും ഇല്ല ...
അവന്‍ കുടിചില്ലെങ്കിലെ അദ്ഭുതമുള്ളൂ ..
അഞ്ചംഗ സംഗത്തില്‍ ജൂനിയര്‍ സോമന്‍ എന്ന് വിളിക്കുന്ന കോക്കാന്‍ ഉമേഷും , അറുപതുകളിലെ ശരീര സൗന്ദര്യ മത്സരങ്ങളിലെ ഗുരുവായൂരിന്റെ ശരീര ഭംഗി ഉണ്ണിനായനാര്‍ കട്ടയുടെ (ബോഡി ഉണ്ണി ) സല്പുത്രനും ഞങ്ങളുടെ കൂട്ടത്തിലെ അവാര്‍ഡ്‌ ജേതാവും ആയ ( ഫെയര്‍ ആന്‍ഡ്‌ ലവ് ലി യുസേര്സ് അവാര്‍ഡ്‌ , ശ്രുതി ജെട്ടി ലോയല്‍ കസ്റ്റമര്‍ അവാര്‍ഡ്‌ , ചെരിഞ്ഞ പല്ല് സെറ്റിനുള്ള ഉമിക്കരി അവാര്‍ഡ്‌ തുടങ്ങിയ പുരസ്കാരങ്ങള്‍ ഇതിനകം നേടിയിട്ടുണ്ട് ) രാജപ്പന്‍ എന്ന രാജുവും , മതിലില്‍ പരസ്യം എഴുതി വെക്കുന്നത് നല്ല ഒരു സാമ്പത്തീക സ്രോതസ് ആണെന്ന് തിരിച്ചറിഞ്ഞു താമസിച്ചിരുന്ന വീട് പൊളിച്ചു മതിലുകളുടെ നീണ്ട നിരതന്നെ പണിതു ചെറ്റക്കുടിലിലേക്ക് താമസം മാറ്റി പരസ്യ കമ്പനി കളെ കാത്തുകഴിയുന്ന നസ്രത്തുള്ള എന്ന നാസര്‍ മലപ്പുറവും ,അടങ്ങുന്നതായിരുന്നു . പടച്ചോന്റെ കൃപ കൊണ്ടാണ് ഇത്തരമൊരു ചാന്‍സ് ഒത്തുവന്നതെന്നു പറയുമ്പോ നസ്രത്തുള്ളയുടെ മുഖം പൊട്ടിക്കാന്‍ വെച്ച ബിരിയാണി ചെമ്പു പോലെ ആയിരുന്നു ..
കോട്ടയമെത്തിയതും ..അമ്മവീട്ടില്‍ കയറിയതും തിന്നതും ഓര്‍മയുണ്ട് ... പിന്നത്തെ ഷോട്ടില്‍ എല്ലാവരും ഒഴിഞ്ഞു കിടക്കുന്ന ആന്റപ്പന്റെ കസിന്റെ വീടിലാണ് നസ്രത്തുള്ള മാത്രം തിന്നു മുയ് വനാക്കാന്‍ പറ്റാതായ വേദനയില്‍ വയറിന്റെ ഇടതു വശത്ത് ഒരു രണ്ടു കോഴിക്കാലും ഇച്ചിരി കൂടെ ബിരിയാണിയും കേറിയേനെ എന്ന് പരിതപിച്ചു ( ആന്റപ്പന്റെ അമ്മാമയും അപ്പാപ്പനും പിന്നെ കുടുംബക്കാരും പട്ടിണി ആകാന്‍ പോകുന്നതും.. നസ്രത്തുള്ളയുടെ തീറ്റ കണ്ടു അരിയിട്ടോടി സൂസി എന്ന് കണ്ണുകള്‍കൊണ്ട് പറഞ്ഞതും കണ്ടപ്പോള്‍ അവനെയും വലിച്ചു ഓടുകയായിരുന്നു ) ആന്റപ്പന്‍ ജോഹറിന്റെ കുപ്പിയുടെ മൂക്കിറത്ത് തയ്യാറായി ജോഹര്ബ്രണ്ടിയുടെ പരിമളം അവിടെ ആകെ പരന്നു.
സെറ്റുചെയ്തു വച്ച കഞ്ചാവിലായിരുന്നു കോക്കാന്റെ നോട്ടം മുഴുവനും .. ഒരു റൌണ്ട് ജോഹര്‍ വെടി പൊട്ടി .. രണ്ടാം റൌണ്ട് മാനത്തു പൊട്ടിവിരിഞ്ഞു ..ഞാന്‍ കഞ്ചാവിനു തീകൊളുത്തി ഒരു പുകയെടുത്തു ശ്വാസം പിടിച്ചു അനങ്ങാതെ ഇരുന്നു . പുക പുറത്തേക്കു മില്ല അകത്തേക്ക് മില്ല .
രാജപ്പന്‍ അടുത്ത പുക എടുത്തു
എരുമ അമറുന്ന പോലെ അവന്‍ പാടി, ചക്രവര്‍ത്തിനീ നിനക്ക് ഞാനെന്റെ .... (ചിരട്ട കേള്കാഞ്ഞത് അവന്റെ ഭാഗ്യം !!!ഞാന്‍ പാറയില്‍ ഉറച്ചുണ്ടാക്കിയ ശമണ്ട് ഇതിലും നല്ലതാരുന്നു നായെ എന്ന് എഴുതിവച്ചു അടുപ്പിലെ കത്തുന്ന തീയിലേക്ക് എടുത്തു ചാടി ആത്മഹത്യ ചെയ്തേനെ ) അടുത്ത ഊഴം കൊക്കാന്റെ ആയിരുന്നു കോക്കാന്‍ അമര്‍ത്തി ഒരു പുകയെടുത്തു .. അവന്റെ 4 അടി 1 ഇഞ്ച് ശരീരത്തിലെ ഓരോ അണുവിലും കഞ്ചാവിന്റെ ലഹരി വന്നു സല്യൂട്ട് അടിച്ചു ..ആന്റപ്പന്‍ അത് തട്ടിപ്പറിച്ചു അടുത്ത പുകയെടുത്തു .
ഞാന്‍ ഉറക്കെ പറഞ്ഞു ആന്റപ്പ .. പിതാവിന്റെയും പുത്രന്റെയും നാമത്തില്‍ ഞാനിതാ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കുന്നു ഈ കുഞ്ഞാടിന് നിത്യ ശാന്തി നല്‍കേണമേ ...!! അമേന്‍ ....എല്ലാവരും ഉച്ചത്തില്‍ ഏറ്റു പറഞ്ഞു
അടുത്ത പുക എനിക്ക് പ്ലീസ് കോക്കാന്‍ കരച്ചില് തുടങ്ങി ..
ലഹരിയും അവന്റെ സങ്കടവും കണ്ടപ്പോ ഞങ്ങടെ മനസ്സലിഞ്ഞു
ഇന്നാ ശവമേ കരയണ്ടാ... ആഞ്ഞു... ആഞ്ഞാഞ്ഞു വലി ..
കഞ്ചാവിനെ കുറിച്ച് പ്രബന്ധമെഴുതി
സംസ്ഥാന തലത്തില്‍ പുരസ്‌കാരം നേടിയ നീ തന്നെ അടുത്ത പുകക്കര്ഹന്‍...!!!
ഒരു 2 പുക അവന്‍ ആഞ്ഞു വലിച്ചു
ശിരസ്സില്‍ തട്ടട്ടെ ഡാ ആഞ്ഞു വലി ആന്റപ്പന്‍ പ്രോത്സാഹിപ്പിച്ചു...!!!
ഞാന്‍ ബാകി ഉള്ള മദ്ധ്യം 3 ക്ലാസ്സുകളില്‍ പകര്‍ന്നു
ഒരു 5 മിനുട്ട് തികഞ്ഞ നിശ്രബ്ദത
ഞാനും രാജപ്പനും ആന്റപ്പനും ഗ്ലാസ്സുകള്‍ "പാറപ്പുറത്ത് ആരാണ്ട " എന്ന് പാടി വെള്ളമില്ലാതെ ഒറ്റയടി
രാജപ്പന്‍ പാറപ്പുറം എന്ന് മുഴുമിപ്പിച്ചില്ല അപ്പോളെ കസേരയെ പുണര്‍ന്നു ഡിം.
നാളെ കാലത്ത് പൊറോട്ടയും പോത്തിറച്ചിയും വാങ്ങിച്ചു തരാം എന്ന നിബന്ധനയില്‍ രാജപ്പനെ നസ്രത്തുള്ളന പൊക്കിയെടുത്തു കട്ടിലിലിട്ടു .
പെട്ടന്ന് എന്റെ ചുമലില്‍ ഒരു കയ് വന്നു പതിച്ചു . ഓര്‍ക്കാപുറത്തുള്ള ആ കൈവപ്പില്‍ ഞെട്ടിത്തിരിഞ്ഞു നോക്കി കോക്കാന്റെ കൈ ആയിരുന്നു അത് .!!! ലഹരി വന്നു ചീര്‍ത്ത എന്റെ മുഖം അവന്റെ മുഖത്തിന്‌ നേരെ തിരിച്ചു അവന്‍ പറഞ്ഞു !
യു നോ വാട്ട്‌ ...? ഇന്‍ 1969 മൈ ഫാദര്‍ ഹാഡ് എ ബുള്ളറ്റ് .
ഓ നിന്റച്ചനു 1969 ഇല്‍ വെടി കൊണ്ടിട്ടുണ്ട് എന്നാണോ നീ ഉദ്ദേശിച്ചത് ..? നാക്ക് ബുദ്ധിമുട്ടി വളച്ചു ഞാന്‍ ചോദിച്ചു .!
ആ ചോദ്യം ചോദിയ്ക്കാന്‍ ചുരുങ്ങിയത് ഒരു 3.5 മിനുട്ടിന്റെ സാവകാശം ഞാന്‍ എടുത്തു എന്നാണ് എനിക്ക് തോന്നിയത് .
അല്ലടാ ബുള്ളറ്റ് .. ഖുട് .ഖുട് ... വണ്ടി .. ബുള്ളറ്റ് ..!!! പനംപിള്ളി കോളേജിലെ ഹീറോ ആയിരുന്നെട ഹീറോ .
ആര് നിന്റെ ഡാ.... ഡി.... യോ ..?
യെസ് മൈ ഫാദര്‍.... വാസ് ....എ... ഹീറോ ...!!!
കുഴഞ്ഞ ശബ്ദത്തില്‍ കോക്കാന്‍ പറഞ്ഞു തുടങ്ങി.
കൂളിംഗ്‌ ഗ്ലാസും വെച്ച് സോമണ്ണന്‍ ചെത്തിനടക്കുന്ന കാലം.... ഐ മീന്‍ ഡാഡി..
ഓരോ മുക്കിലും മൂലയിലും പെണ്‍കുട്ടികള്‍ ഡാഡിയുടെ ഖുട് ഖുട് .. ശബ്ദത്തിനു ചെവിയോര്‍ത്തു വികാര പരവശരായി കാത്തു നിന്നു .
അന്ന് ഇന്നത്തെ പോലെ അല്ല ഡാഡി നല്ല വെളുത്തിട്ടാണ്‌
നസ്രത്തുള്ള സംശയനിവാരണത്തിന് ഇടയ്ക്കു കയറി ചോദിച്ചു ആര് നിന്റെ ഡാഡിയൊ ? വെളുത്തിട്ടോ .?
ഒന്ന് പോടാ അപ്പനെ .!! നസ്സ്രു ചൂടായി .
എടാ നാസറെ ഇത് ഡൈ തട്ടിപ്പോകുന്നതിനു മുന്പാണെടാ .. ഞാന്‍ നസ്രത്തുള്ളയെ സമാധാനിപ്പിച്ചു .
നീ നിന്റെ കിക്ക് കളയണ്ടാ നീ പോയി ബീഡി വലി നിനക്ക് നാളെ പൊറോട്ടയും ബീഫും .. അത് പറഞ്ഞു ഞാന്‍ കണ്ണുരുട്ടിക്കാണിച്ചു !!!
അതില്‍ അവന്‍ വീണു .
( ഡൈ തട്ടിമറിഞ്ഞ കഥ - ഒരിക്കല്‍ ഉമേഷിനോട് ഞങ്ങള്‍ സ്വാഭാവികമായ ഒരു സംശയം ചോദിച്ചു
എടാ കോക്കാനെ നിന്റെ വീട്ടില്‍ എല്ലാവരും കറുത്തിട്ടു
നീ മാത്രം എങ്ങനെ ബര്‍മക്കാരുടെ പോലെ തൂവെള്ളയായത്‌ ?
ഈശ്വരാ ഇവന്മാര്‍ എനിക്ക് നേരെ ആണല്ലോ ? അതും അസ്തിത്വത്തില്‍ ആണ് പണി ! ഉടനെ എന്തെങ്കിലും ചെയ്തില്ലേല്‍ ഇന്നു അന്ത്യകൂദാശ നടത്തിയത് തന്നെ ... ഹെല്ലോ അച്ചായനെയും ,ബുറുണ്ടി മൂപ്പനെയും പറയുമ്പോ കടുപ്പം കുറച്ചു കുറയ്ക്കാമായിരുന്നു ..ആ രാജപ്പനാ ഇതിനൊക്കെ കാരണം .. ആ ചീങ്കണ്ണി കാലുമാറി ക്കഴിഞ്ഞു .
ഇനി ഇപ്പൊ വാട്ട് ടു ഡൂ . അവന്റെ മുഖം കൊളരും തേപ്പുപലകയും ഇല്ലാതെ പരുക്കനിട്ട ചുമരുപോലെ ആയി.
ഒന്ന് ശ്വാസം ഉള്ളിലേക്കെടുത്ത് അവന്‍ പറഞ്ഞു
യു നോ വാട്ട് ഡാഡി നല്ല വെളുത്തിട്ടു തന്നെ ആയിരുന്നു .
ഡാഡി യുടെ തലമുടിയില്‍ അങ്ങിങ്ങായി നര വന്നു തുടങ്ങിയ സമയം
ഒരു ദിവസം ഡാഡി ഡൈ ചെയ്യുമ്പോള്‍ .. ഓര്‍ക്കണം അധികം ഇല്ല നര ഒന്നോ ... രണ്ടോ ...മുടികള്‍ മാത്രം ..
സൊ .. വളരെ ശ്രദ്ധയോട് കൂടി ആണ് ഡാഡി ഡൈ ചെയ്യുന്നത് പെട്ടന്ന് ഡാഡിയുടെ കൈ തട്ടി ഡൈ മുഖത്തേക്ക് മറിഞ്ഞു അങ്ങനെ ആണ് ശരിക്കും ഡാഡി കറുത്ത് പോയത് ... ഇതാണ് അതിന്റെ സത്യം ..
അവന്‍ ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞു ഞങളെ നോക്കി... അവിടെ കൂട്ടച്ചിരിആയിരുന്നു ... ഞാന്‍ ചിരിച്ചു ചിരിച്ചു ആ തറയില്‍ വീണു ..ആന്റപ്പന്‍ മിനിയാന്ന് കുടിച്ച കള്ളുവരെ വാളുവെച്ചു ..അത് കണ്ടതും നസ്രു കഴിച്ചതെങ്ങാനും ചിരിച്ചു പുറത്തു പോകുമോ പടച്ചോനെ എന്നോര്‍ത്ത് വായപൊത്തി ചിരിച്ചു... ആ ഡൈ കഥ അങ്ങനെ അങ്ങാടിപ്പാട്ടായി ...ഡൈ മകന്‍ എന്ന ഒരു ഇരട്ടപ്പേര് അങ്ങനെ അവനു കിട്ടുകയും ചെയ്തു )
കോക്കൂ നീ പറയടാ നിന്നെ ഒരാളും തടയില്ല .. നീ തുടര് ... ആന്റപ്പന്‍ ഉമേഷിന്‌ ധൈര്യം പകര്‍ന്നു .
കോക്കാന്‍ തുടര്‍ന്നു.
അങ്ങനെ എന്റെ ഹീറോ ആയിരുന്ന ഡാഡി ചെത്തി നടക്കുകയായിരുന്നു .
രജനി കാന്തിനൊപ്പം അഭിനയിക്കാന്‍ ഒരു റോള്‍ വരെ അന്ന് വന്നു ..
ബുള്ളറ്റുള്ളവര്‍ വിരളമായിരുന്നു അല്ലോ ..? ഡാഡി പ്രശസ്തനും ആയിരുന്നു
( വടിവേലു അന്ന് അഭിനയം തുടങ്ങിയിട്ടില്ല അത് കൊണ്ട് തന്നെ...!!! ഞാന്‍ ആ ബുള്ളറ്റ് സീന്‍ ഒന്ന് മനോരാജ്യം ടാക്കീസില്‍ കണ്ടു )
ഇപ്പൊ നിങ്ങള്ക്ക് മനസ്സിലായില്ലേ എന്റെ ഡാഡിയെ ..
അസൂയ മൂത്ത ചിലര്‍ "കാമ്പുസ് ഹീറോ ബുള്ളറ്റ് സോമന്‍ " എന്ന് വരെ അദ്ധേഹത്തെ ഇരട്ടപ്പേരിട്ടു വിളിച്ചിരുന്നു .
അങ്ങനെ ഹീറോ ആയി ചെത്തിനടക്കുന്ന എന്റെ ഡാഡിക്ക് ആരാധികമാരുണ്ടാകുന്നത് സ്വാഭാവികം മാത്രം ..അത് പറഞ്ഞു എന്റെ കയ്യിലിരുന്നു അവസാനത്തെ പെഗ്ഗിന്റെ ലാസ്റ്റ് സിപ്പ് അവന്‍ വാങ്ങി തീര്‍ത്തു
പിന്നീടൊരു തേങ്ങലും പൊട്ടിക്കരച്ചിലും ആണ് അവിടെ കേട്ടത് .. ഇങ്ങനെ ഹീറോ ആയിരുന്ന എന്റെ ഡാഡി .. ഒടുവില്‍ .....
ഒടുവില്‍ ... മമ്മി വിരിച്ച വലയില്‍ വന്നു വീഴുകയായിരുന്നു പ്രജീ ... വന്നു വീഴുകയായിരുന്നു ..
ഇതും പറഞ്ഞു എന്റെ ചുമലില്‍ വീണു കരച്ചിലോടു കരച്ചില്‍ ...!!
പിന്നീടവിടെ നടന്നത് ഒരു കൂട്ടപ്പൊരിചിലായിരുന്നു.


"സത്യം എവിടെ ഒളിപ്പിച്ചു വച്ചാലും
അത് ബുള്ളറ്റിലേറി ഒരുനാള്‍ വരിക തന്നെ ചെയ്യും
സത്യമേവ ജയതേ : "

നോട്ട് :- ഈ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രമാണ് ജീവിച്ചിരിക്കുന്നവരുമായി സാമ്യം തോന്നുന്നു എങ്കില്‍ അത് തികച്ചും സ്വാഭാവികം (മനപൂര്‍വ്വം ) മാത്രം .

ശുഭം

8 അഭിപ്രായങ്ങള്‍:

stanley said...

Chila manarisagal valare valare nannayi.
ഫെയര്‍ ആന്‍ഡ്‌ ലവ് ലി യുസേര്സ് അവാര്‍ഡ്‌ , ശ്രുതി ജെട്ടി ലോയല്‍ കസ്റ്റമര്‍ അവാര്‍ഡ്‌ , ചെരിഞ്ഞ പല്ല് സെറ്റിനുള്ള ഉമിക്കരി അവാര്‍ഡ്‌ തുടങ്ങിയ പുരസ്കാരങ്ങള്‍ ഇതിനകം നേടിയിട്ടുണ്ട് and

ആന്റപ്പന്റെ അമ്മാമയും അപ്പാപ്പനും പിന്നെ കുടുംബക്കാരും പട്ടിണി ആകാന്‍ പോകുന്നതും.. നസ്രത്തുള്ളയുടെ തീറ്റ കണ്ടു അരിയിട്ടോടി സൂസി എന്ന് കണ്ണുകള്‍കൊണ്ട് പറഞ്ഞതും കണ്ടപ്പോള്‍ അവനെയും വലിച്ചു ഓടുകയായിരുന്നു ) pinne

ഓ നിന്റച്ചനു വെടി കൊണ്ടിട്ടുണ്ട് എന്നാണോ നീ ഉദ്ദേശിച്ചത് ..? നാക്ക് ബുദ്ധിമുട്ടി വളച്ചു ഞാന്‍ ചോദിച്ചു .!
ആ ചോദ്യം ചോദിയ്ക്കാന്‍ ചുരുങ്ങിയത് ഒരു 3.5 മിനുട്ടിന്റെ സാവകാശം ഞാന്‍ എടുത്തു എന്നാണ് എനിക്ക് തോന്നിയത് . which is all outstanding..... Anyway for all this is just story right ?

ഈ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രമാണ് ജീവിച്ചിരിക്കുന്നവരുമായി സമയം തോന്നുന്നു എങ്കില്‍ അത് തികച്ചും മനപൂര്‍വ്വം മാത്രം .


sariyalle ? lol.... anyway i am not showing this to mom....

Unknown said...

ഈ മനോഹര തീരത്തു തരുമൊ ഇനിയൊരു ജന്മം കൂടി. എനിക്കിനിയൊരു ജന്മം കൂടി.അമ്മച്ചിയെ കാണീച്ചെക്കല്ലെ പഹയാ ..!!

ranju said...

ithinte "like" button evideyaa....
kaanaanillallo...
njanundaakkaam ini ellaarum ithil clik cheythotte.
-[LIKE]-

anupama said...

പ്രിയപ്പെട്ട പ്രജില്‍,

ഈ മഴയില്‍ നനഞ്ഞ പ്രഭാതത്തില്‍ ഒന്നേ ആശംസിക്കാനുള്ള്...

ഹാസ്യം താങ്കള്‍ക്ക് നന്നായി വഴങ്ങും...കന്ജാവും കള്ളും

പരിചയമില്ലാത്തത് കൊണ്ട് അതിനെകുറിച്ച് എഴുതുന്നില്ല.......പക്ഷെ പോസിറ്റീവ് ആയി എഴുതാന്‍ ഒന്നുണ്ട്..ആത്മാവ് തൊട്ടറിഞ്ഞ സൌഹൃദം!അതൊരു ഭാഗ്യമാണ്!അനുപമയെ അസൂയപ്പെടുതന്ന ഭാഗ്യം!

ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,

സസ്നേഹം,
അനു

Unknown said...

സൌഹൃദം... അതു വേണ്ടുവോളം അസ്വദിക്കൻ ഉള്ള ഭാഗ്യം ഉണ്ടായത് എന്റെ ഭാഗ്യം.!!! നന്ദി അനു .

Nishad Narayanan said...

നല്ല തെളിവുള്ള ഒഴുക്കന്‍ ഭാഷ....സ്വാഭാവികമായ ഹാസ്യത്തിന്റെ മറയില്ലാത്ത അവതരണം...അനുഭവങ്ങളുടെ പരപ്പ് ആവാഹിച്ചിട്ടുള്ള simplified writing...വൈവിധ്യപൂര്‍ണ്ണമായ വരികള്‍ക്കിടയിലൂടെ ഒരു " കാമ്പസ് ഹീറോ ബുള്ളറ്റു സോമന്‍ "നെ അനുഭവിപ്പിച്ചു തന്നതിന് നന്ദീണ്ട്രോ മാഷേ...പറഞ്ഞപോലെ ഇതിന്‍റെ "ലൈക്‌" button കാണാനില്ലല്ലോ...!!!എവിടുന്നെന്‍കിലും ഒന്ന് വാങ്ങികൊണ്ടുവന്നു വെയ്ക്ക്...വേഗം..

Renjini said...

Priyapetta Aman,
Kolam ketty aadunna ee kshanika jeevithathil swayam thirichariyan thanikku kazhnju nu ahankaricholu karanam ningalude CHALIKAL aaswathikkanum aaradhikkanum njangal readyanu thankalkku ente abhivadhyangal............
Yours Lovingly RENJUMOL

Unknown said...

കൊല്ലെടാ അലവലാതീ... :) പ്രജീ... പഴയ കോളേജ് കോലാഹലങ്ങള്‍ ഒക്കെ ഓര്‍മ്മ വന്നെടാ.. ഹ ഹ ഹ ! കലക്കി അളിയോ...

Post a Comment