~Berke Breathed.
അടുത്തിടെ എന്റെ സുഹൃത്ത് അനൂപ് കുമാറിന്റെ കവിത വായിച്ചു ..
'ബട്ടുന്സ് ' വരികള്‍ എനിക്ക് ഇപ്പോള്‍ കൃത്യമായി ഓര്മ വരുന്നില്ല .
എങ്കിലും ഇങ്ങനെ ഒക്കെ ആയിരുന്നു കവിത ..
അച്ഛന്റെ ചൂടു പറ്റി
നെഞ്ചില്‍ ചേര്നുഉറങ്ങുമ്പോള്
പല്ലു മുളകാത്ത മോണകൊണ്ടു
കടിച്ചു പിടിച്ചത്
ബട്ടന്‍സ് .!
ആ കവിതയുടെ വരികളില്‍ കോര്തുവെച്ച സ്നേഹത്തിലൂടെ
കാത്തിരിപ്പിന്റെ ബാല പാഠങ്ങള്‍ പഠിപ്പിച്ച എന്റെ ആദിയിലേക്ക് ഞാന്‍ സഞ്ചരിക്കുകയായിരുന്നു .. അച്ഛന്റെ നെഞ്ചില്‍ തലവച്ചു പഞ്ചു ഉറക്കം കാത്തു കിടക്കുകയാണ് .. അച്ഛന് കഥ തുടങ്ങി ..!
പണ്ട് പണ്ട് ഒരു അനാഥനായ ഒരു കുട്ടിയുണ്ടായിരുന്നു .. ഡിക്കെന്നായിരുന്നു ആ കുട്ടിയുടെ പേര് ..!
ഈ കഥ വേണ്ടച്ചാ .. ഇന്നലേം ഇത് തന്ന്യാ പറഞ്ഞത് .. രണ്ടു വയസ്സിന്റെ ഓര്‍മ്മ ശക്തിയില്‍ നിന്ന് ഞാന്‍ നീരസം പ്രകടിപ്പിച്ച് കൊഞ്ചി കൊഞ്ചി പറഞ്ഞു .
പിന്നെ നിനക്ക് ഏതു കഥയാ വേണ്ടത് നീ തന്നെ പറ ..?
പഞ്ചുനിപ്പം കഥ വേണ്ട ...പഞ്ചുനു അമ്മയെ കാണണം ... ഇപ്പൊ അമ്മയെ കാണണം ...!!!
നാളെ നമുക്ക് ഒരുമിച്ചു കണ്ണൂര്‍ക്ക് പോകാം ടോ ..! ഇപ്പൊ മോന് ഉറങ്ങു .. എന്റെ പുറത്തു തട്ടി പതുക്കെ അച്ഛന് പറഞ്ഞു ..!!!
നാളെനു പറഞ്ഞാല്‍ എപ്പളാ ആകുക ?
എത്ര കഥ പറഞ്ഞു കഴിഞ്ഞാല നാളെ ആകുക അച്ഛാ ..? നാല് , ഒന്ന് , എട്ട് .അഞ്ച് ഇത്രയും കഥ പറഞ്ഞു തീരുമ്പോള്‍ നാളെ ആകുമോ ? അറിയാവുന്ന എണ്ണം ഒക്കെ പെറുക്കിക്കൂട്ടി ഞാന്‍ അച്ഛനോട് ചോദിച്ചു ...!!
ഒന്ന് നെടുവീര്‍പ്പിട്ടു അച്ഛന് എന്റെ പുറത്തു പതുക്കെ തലോടിയിട്ട് പറഞ്ഞു
ഈ കഥയും കൂടി തീരുമ്പോ നാളെ ആകും ടോ ..!!
ഒരിടത്തൊരിടത്ത് ഒരു വലിയ കാടുണ്ടാരുന്നു .. ആ കാട്ടില്‍ "ഉഗ്രന്‍ "എന്ന് പേരുള്ളൊരു സിംഹവും ഉണ്ടായിരുന്നു ..
പേര് പോലെ തന്നെ ഉഗ്രനായിരുന്നു ആ സിംഹവും ... എന്റെ മനസ്സു പതുക്കെ ആ കാട്ടിലേക്ക് യാത്ര തുടങ്ങി .. കണ്ണൂരും ,അമ്മയും , യാത്രയും ....എല്ലാം ആ കാടിന്റെ , കഥയുടെ നിഗൂടതയില്‍ അലിഞ്ഞലിഞ്ഞു ഇല്ലാതായി...!!! കഥക്കൊപ്പം എന്റെ മൂളലുകളും പതുക്കെ നിന്നു .. ഉറങ്ങിയെന്നു ഉറപ്പുവരുത്താനായി അച്ഛന് പതുക്കെ ചോദിച്ചു പഞ്ചൂ നീ ഒറങ്ങ്യോ..?
എന്റെ മനസ്സ് സ്വപ്നങ്ങളില്‍ വീണു എപ്പോളെ കാടിന്റെ പച്ചപ്പിലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു ..!!
അച്ഛന് പതിയെ നെഞ്ചില്‍ നിന്നും എന്നെ എടുത്തു കട്ടിലില്‍ കിടത്തി ...
അമ്മയെ ചോദിച്ചു കരയുമ്പോളൊക്കെ .. ഇങ്ങനെ കഥപറഞ്ഞു പറ്റിക്കും.. അങ്ങനെ ആ ദിവസവും അവസാനിച്ചു ... ഒന്നര വയസ്സുകാരനെ പറ്റിക്കാന്‍ കഥകളൊക്കെ ധാരാളം, എന്ന് അറിയാതെ ഞാന്‍ പഠിച്ചത്
ഒരു പക്ഷെ അന്നായിരിക്കാം ..
പക്ഷെ കഥകള്‍ ഒരിക്കലും അമ്മക്ക് പകരമാകില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു .. പക്ഷെ ആര് കേള്‍ക്കാന്‍ . കുട്ടികളുടെ ഭാഷ വലിയവര്ക്കറിയില്ലല്ലോ ?
*****
എനിക്ക് ഒന്നര വയസ്സായപ്പോള്‍ കൈക്കുഞ്ഞായ എന്നെ അമ്മാമയെ ഏല്പിച്ചു അമ്മ മലബാറിലേക്ക് ( കണ്ണൂര്‍ ) പഠനത്തിനായി പോയി ഒന്നര കൊല്ലത്തെ പഠനവും ആയി അമ്മ അവിടെ ആയിരുന്നു ..അമ്മമ്മയുടെ കൂടെയും അച്ഛന്റെ തറവാട്ടിലും ആയിട്ടാണ് ഞാന്‍ വളര്‍ന്നത് .ഗവ യു .പി .സ്കൂള്‍ അധ്യാപകനായിരുന്നു എന്റെ അച്ഛന് .. അച്ഛന് പഠിപ്പിച്ചിരുന്ന സ്കൂള്‍ അച്ഛന്റെ തറവാടിനു അടുത്തായിരുനത് കൊണ്ട് അച്ഛന് അച്ഛന്റെ തറവാട്ടില്‍ ആയിരുന്നു . സ്വതവേ വികൃതിയും വാശിക്കാരനും ആയ എന്നെ നോക്കുക എന്നതു ഒരു കുഴപ്പം പിടിച്ച ജോലി തന്നെ ആയിരുന്നു . അച്ഛന് സ്കൂളില്‍ പോയാല്‍ കൈക്കുഞ്ഞും പോരാത്തതിനു 'വികൃതി രാമനും' ആയ എന്നെ അച്ഛന്റെ തറവാട്ടിലാക്കുന്നതിനെക്കാള് നല്ലത് അമ്മവീടും അമ്മമ്മയും തന്നെയാണെന്നുള്ള നിഗമനം കാരണം എന്റെ ആ ജയില്‍ വാസം അമ്മമ്മയുടെ അടുത്തായി .
അന്ന് ഞാന്‍ ഒരു കൊടും വികൃതി ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ( ഇപ്പോള്‍ പക്ഷെ പാവമാണ് ഞാന്‍ ) വല്ല്യമ്മയുടെ മോളായിരുന്നു എന്റെ (ആകെയുള്ള ) പ്രധാന കളിക്കൂട്ടുകാരി ,
എന്നേക്കാള്‍ ഒരു വയസ്സിനു മൂത്തവളാണെങ്കിലും എന്നേക്കാള്‍ ചെറുതായിരുന്നു അവള് എന്റെ ഇടിയും തൊഴിയും മുടി പിടിച്ചു വലിച്ചുള്ള ദേഷ്യം തീര്‍ക്കലും പാവം ഒരു പാട് സഹിച്ചിരിക്കുന്നുനു അമ്മമ്മ പറയുമായിരുന്നു ... എന്നാലും വരും എന്റെ ഒപ്പം.. ഡാ പിജീ..നീ ഉപ്പൂണ്‍ കണ്ടോ നു ചോദിച്ചു... ( ടീസ്പൂണ്‍ നു അവള് അങ്ങനെ ആണ് പറയാറുള്ളത് ഇപ്പോളും അത് പറഞ്ഞു ഞാന്‍ കളിയാക്കാറുണ്ട് ഉപ്പൂണ്‍ കണ്ടോ മിമീ നു ചോദിച്ചു ..?)
എന്റെ വികൃതി സഹിക്കാന്‍ മേലാതാകുമ്പോ മേമ ( ചെറിയമ്മ ) പറയും
നിന്നെ ഞാന്‍ അടുത്ത തവിട് വിക്കണ ആള് വരുമ്പോ അയാള്‍ക്ക് കൊടുക്കും !
കഴിഞ്ഞ തവണത്തെ ചന്ദ്രേടെ കത്തിലുണ്ടാരുന്നു നിന്നെ തവിടുകാരന് കൊടുത്തോളാന്‍ .. ഇനി നീ വികൃതി കാണിച്ചാ നിന്നെ തവിടുകാരന് കൊടുക്കും ... അമ്പ ....ഇങ്ങനേം ഉണ്ടോ ഒരു വികൃതിചെക്കന്‍ ,എന്നിട്ട് കണ്ണുരുട്ടി എന്നെ പേടിപ്പിക്കും .
ഇനിയെങ്ങാനും എന്നെ തവിടിന് വിക്കുമോ ഇവര്‍ ..?
എന്ന ആശങ്കയില്‍ ...ഉള്ളിലുള്ള പേടി പുറത്തു കാണിക്കാതെ ഞാന്‍ പറയും.
നൊണച്ചിയാ മേമ ..എനിച്ചറിയാലോ അമ്മ പഠിക്കാന്‍ പോയതാണ് നു അമ്മ അങ്ങനൊന്നും പറയില്ല
നൊണ പറഞ്ഞാല്‍ നരകത്തില്‍ പോകും ..അവിടെ ചട്ടിയിലിട്ടു വറുക്കും ..അപ്പൊ കാണാം ..!!!
ചുണ്ടുകൊണ്ട് ഗോഷ്ടി കാണിച്ചു ഞാന്‍ മുറ്റത്തെക്കിറങ്ങും ..
അന്ന് എന്നെ ശുണ്ടി പിടിപ്പിക്കല്‍ അമ്മമാരുടെ ഒരു പ്രധാന വിനോദമായിരുന്നു .
ഇന്നും ഇത്തരം ക്രൂര വിനോദങ്ങള്‍ കുട്ടികളോട് എല്ലാവരും തുടരുന്നുണ്ട് ...തവിട് വില്ക്കാന് വരുന്ന ശങ്കരന് , കള്ള് ചെത്താന്‍ വരുന്ന കുട്ടപ്പചെണാര് , പൊരിയും കൊണ്ട് വന്നിരുന്ന പൊരി അമ്മൂമ്മ , ചട്ടി വില്ക്കാന് വരുന്ന ചെട്ടിച്ചി അക്കന് ഇങ്ങനെ എവെര്‍ഗ്രീന്‍ വില്ലന്മാര് ഇന്നും വിടര്‍ന്നു വിലസുന്നു . ഹൃദയ നിര്‍മ്മലത ഉള്ള പാവങ്ങളായിട്ടും ഇന്നും അവരൊക്കെ കുട്ടികളുടെ മനസ്സില്‍ ഭയം സമ്മാനിച്ച് ജീവിക്കുന്നു ..!!
(തുടരും )
9 അഭിപ്രായങ്ങള്‍:
"കുതിച്ചു പാഞ്ഞ ട്രെയിനിന്റെ, പുറകിലേക്ക് പറന്നുപോയ കടലാസുതുണ്ടുകളെ,
പെറുക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് "
അനുഗ്രഹിക്കുക
അമന്
nalla ozhukkund vaayikkan.. waiting for the next part
പ്രിയപ്പെട്ട പഞ്ചു.
നഷ്ടപ്പെട്ട ബാല്യം...കിട്ടാതെ പോയ അമ്മയുടെ സ്നേഹം.....ഒക്കെ വാക്കുകളില്‍ പ്രകടിപ്പിക്കുമ്പോള്‍ ഓര്‍ക്കുക..ഇപ്പോഴും എപ്പോഴും ആ സ്നേഹം ഒരു നൂറിരിട്ടിയായി അമ്മക്ക് തിരിച്ചു കൊടുക്കുക...എന്നിട്ട് ഓരോ ഡയലോഗും..''എന്റമ്മേ,എനിക്ക് കിട്ടാതെ പോയ അമ്മയുടെ സ്നേഹം ആണിത്''!
അല്ല,ഞാന്‍ ഓര്‍ക്കുകയാണ്,കേട്ടോ..എന്നിട്ടും അമ്മയുടെ പഞ്ചുവിന് എന്തെ ചുവടുകള്‍ തെറ്റി?
ഒരു മനോഹരമായ രാത്രിമഴ ആശംസിച്ചു കൊണ്ട്,
തുടരുന്ന കഥക്കായി കാത്തിരിക്കുന്നു.
സസ്നേഹം,
അനു
നന്ദി കിങ്ങിണി , നന്ദി അനു
നഷ്ടങ്ങള്‍ തുടങ്ങിയത് ഇവിടെ നിന്നാണ് .
ഒരു ദിവസം ഇവിടേയ്ക്ക് തന്നെ മടങ്ങി വരണം
അതിനു മുന്‍പ് എല്ലാം പെറുക്കി എടുക്കട്ടെ .
"നഗരങ്ങള്‍ക്കപ്പുറത്ത് നഗരങ്ങള്‍
മാത്രമാകുമ്പോള്‍ നാം എങ്ങോട്ടാണ് യാത്ര പോകുക "
സ്നേഹപൂര്‍വ്വം
അമന്
കുതിച്ച് പാഞ്ഞ തീവണ്ടിക്കൊപ്പം പറന്നകന്ന ആ കടലാസ് കഷണങ്ങൾ എല്ലാം കിട്ടട്ടെ..
VERY NICE
hahaha! nalla vikrithi annallo kayil... otta pedalindae vedanae pandae anubhavichu allae.... nyan paranjeelae.. oru buk irakku, 'Jeevitham alla ithe kadha'
ഇന്നു കണ്ടു
ഇന്നു വായിച്ചു
ഇന്ന് ഇഷ്ടപ്പെട്ടു
നല്ല പോസ്റ്റ്
ഓർമകൾ മരിക്കാതിരിക്കട്ടെ , എന്നും
Post a Comment