Tuesday

വെല്‍ക്കം ടു കൊടൈക്കനാല്‍

ഞങ്ങളുടെ കൂട്ടത്തിലെ ഒരു ആസ്ഥാന പൊളിയനായിരുന്നു അമ്മായി എന്ന്  വിളിക്കുന്ന ആഷിക്  ജോസ് 
സ്വതവേ ശാന്തനും  ടീച്ചര്‍ മാരുടെയും പെണ്‍കുട്ടികളുടെയും കണ്ണിലുണ്ണിയും ആയിരുന്നു ആഷുമോന്‍
പല സ്ത്രീ വിഷയങ്ങളിലും ഞങ്ങളുടെ  ക്ലാസ്സിലെ  വനിതാ രത്നങ്ങള്‍ക്കു പോലും ഇല്ലാത്ത അസാമാന്യ പാണ്ഡിത്യം അവനുണ്ടായിരുന്നു
കോക്കാന്‍ ഉമേഷിനെ വിസ്പെര്‍ ബെല്‍റ്റില്‍ നിന്ന് രക്ഷിച്ചത്‌  ആഷുമോന്റെ പാണ്ഡിത്യം വിളിച്ചോതുന്ന ഒരു സംഭവമായിരുന്നു .
"പാവമാണ് പക്ഷെ പന്നിയാണ് " പൊളി തുടങ്ങിയാല്‍ ആ പരിസരത്തൊന്നും പോയി നില്‍ക്കാതിരിക്കുകയാണ് ആരോഗ്യത്തിനു നല്ലത്
കണ്ണും ,കാതും ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം സ്വന്തം റിസ്കില്‍ കേള്‍ക്കുക  എന്നാണ്  രാജപ്പന്‍ വരെ പറയാറ് .
നാസ യില്‍ നിന്ന് കൊണ്ടുവന്ന അവന്റെ വീട്ടിലെ സഞ്ചരിക്കുന്ന പൂന്തോട്ടം , കിംഗ്‌ അബ്ദുള്ള എന്ന സ്വര്‍ണ്ണത്തൊപ്പിവച്ച സിഗരെറ്റ്‌ , നെരോലാക് പെയിന്റ് ന്റെ പരസ്യത്തില്‍ കാണിക്കുന്ന അവന്റെ കുന്നതംമായിയുടെ വീട് , മമ്മി ഫിലിമിലെ  ജീവികള്‍  അങ്ങനെ നീളുന്നു അവന്റെ അനന്തമായ പൊളികള്‍.
ഒരിക്കല്‍ ആഷുമോന്‍ തൃശ്ശൂരില്‍ നിന്ന്  വീടിലേക്ക്‌ വരികയായിരുന്നു
ഗണപതിക്ക്‌  എലി , കാലന്  പോത്ത് ആഷുമോന്  അഡ്രീനോ  അങ്ങനെ ഒരു ചൊല്ല്  ആ കാലത്ത്  നിലനിന്നിരുന്നു
അങ്ങനെ സ്വന്തം വാഹനമായ എല്‍ എം എല്‍ അഡ്രീനോയില്‍ തുഴഞ്ഞു വരികയാണ് ( കേരളത്തിലെ ആദ്യമായും അവസാനമായും അഡ്രീനോ വാങ്ങിച്ച വ്യക്തി എന്ന ലിംക ബുക്ക്‌ ഓഫ് records ഉടമ കൂടി ആണ്  ആഷുമോന്‍ )  നേരം  പരക്കെ ഇരുട്ടിത്തുടങ്ങിയിരുന്നു ഒരു 7 .30 ആയിക്കാണും  "കൌമാരസ്ത്രീകളുടെ പ്രശ്നങ്ങളും പ്രതിവിധിയും "എന്ന വിഷയത്തില്‍ സെമിനാര്‍  കഴിഞ്ഞു വരുന്ന വഴിയായിരുന്നു ആഷുമോന്‍.
കോളെജിലേക്ക്  തന്നെ വിരളമായെ ജോസ്സച്ചായാന്‍  ബൈക്ക് കൊടുത്തുവിടാറുള്ളൂ ഒരു പങ്കായവും കാറ്റിന്റെ ഗതിക്കനുസരിച്ച്  കെട്ടേണ്ട പായയും കൊണ്ട് നടക്കേണ്ടത്‌  കൊണ്ട്  അത്യന്താപേക്ഷിതമായ ഘട്ടങ്ങളില്‍ മാത്രമേ ആഷുമോന്‍  അഡ്രീനോ ഉപയോഗിക്കാറുള്ളൂ . പൂങ്കുന്നം തിരിവില്‍ എത്തിയപ്പോള്‍ ഒരു ടൂറിസ്റ്റ്  ബസ്‌  ആഷുമോനെ കടന്നു പോയി  ബസ്സിലുണ്ടായിരുന്ന കുട്ടികള്‍ ആഷുമോനെ നോക്കി "എന്തോ " പറഞ്ഞു .ആദ്യമായി ഒരാള്‍ കപ്പലുമായി റോട്ടിലൂടെ പോകുന്നത്  കണ്ടതിലുള്ള ആകാംക്ഷയില്‍ ആണ് കുട്ടികള്‍ ആഷുമോനെ നോക്കി " എന്തോ "പറഞ്ഞത് .
ആഷുമോന്റെ ഉള്ളിലെ സിംഹം സടകുടഞ്ഞെഴുന്നേറ്റു  ചീറി  പിര്ര്ര്ര്‍ . കുന്നംകുളത്തേക്കു പോകേണ്ട ആഷുമോന്‍  90 ഡിഗ്രി  മട്ടകോണില്‍ ഒറ്റതിരി
അഡ്രീനോ റോട്ടിലും ആഷുമോന്‍ തോട്ടിലും .
ആ വീഴ്ച ഒരു തോല്‍വിയായി ആഷുമോന്‍ ഒരിക്കലും കണക്കാക്കിയില്ല കഴിഞ്ഞ ദിവസം മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ നിന്ന്  ജെറ്റ്  ഇന്ദിര  എന്ന ഇന്ദ്രാണി മാഡം കൊടുത്ത  കട്ട്‌  പീസിലെ  നെപ്പോളിയന്‍ എട്ടുകാലിയെ കണ്ടു യുദ്ധം ചെയ്യാന്‍ വീണ്ടും പോയ  കഥ മനസ്സില്‍ സ്മരിച്ചു കാനയില്‍ നിന്ന് പിടഞ്ഞെഴുന്നേറ്റു അഡ്രീനോ കപ്പലിന്റെ പായ വലിച്ചുകയറ്റി ബൈക്കിനു മുകളിലേക്ക് പറന്നിറങ്ങി.
ബസ്സിന്റെ പൊടിപോലും കാണാനില്ല  ബുസ്സുപോയ ദിശ ലക്ഷ്യമാക്കി അഡ്രീനോ കുതിച്ചുപാഞ്ഞു അഞ്ചു മിനുട്ടിലെ പരിശ്രമം കൊണ്ട്  ബസ്സിന്റെ പുറകിലേക്ക്  ആഷുമോന്‍ പറന്നെത്തി .
പുറകില്‍ നിന്ന് ഹോണ്‍ മുഴക്കിയതും ബസ്സുകാരന്‍ വേഗത കൂട്ടി ,
പിന്നെടവിടെ സിസേര്സ്  റാലിയെ വെല്ലുന്ന പ്രകടനമാണ്  നടന്നത്
15 മിനുട്ട്  നേരത്തെ അതികഠിനമായ പരിശ്രമം കൊണ്ട്  ആഷുമോന്‍ ബുസ്സുകാരനെ മറികടന്നു .
പെട്ടന്ന്  ആഷുമോന് വല്ലാതെ തണുപ്പനുഭവപ്പെട്ടു , തിരക്ക്  പിടിച്ച മത്സര ഓട്ടത്തിനിടക്ക്‌  സ്ഥലങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല , കിടുകിടെ വിറച്ചു  കൊണ്ട്  ആഷുമോന്‍ വഴിയരികിലെ സൈന്‍ ബോര്‍ഡ്‌  വായിച്ചു  "വെല്‍ക്കം ടൂ കൊടൈകനാല്‍ "...!!!
ശുഭം 

6 അഭിപ്രായങ്ങള്‍:

stanley said...

Hahahah Aashumone nine ithilum nannayi tharadikkan aarukkum pattilla.... Praji... another feather on your cap.

വിധു ചോപ്ര said...

കഥാ‍ തന്തു പഴയതാണെങ്കിലും നന്നായി അവതരിപ്പിച്ചു. പക്ഷേ ഒരു ഷംഷയം-പൂങ്കുന്നത്ത് നിന്നും, 90ഡിഗ്രി വളഞ്ഞപ്പോൾ വീണു. എന്നിട്ട് 5 മിനിറ്റ് കൊണ്ട് ബസ്സിനെ ഓടിപ്പിടിച്ചു.പിന്നെ 15 മിനിറ്റ് റേസ്! അപ്പോൾ തണുപ്പ്! കൊടൈക്കനാൽ എത്തി എന്ന സൂചനയും! പൂങ്കുന്നത്തു നിന്നും 20 മിനിറ്റ് കൊണ്ട് കൊടൈക്കനാലിലെത്തുമെന്ന് വിചാരിക്കാമോ? ഞാനീ പറഞ്ഞത് ഒന്നുകിൽ അറിവില്ലായ്മ. ക്ഷമിക്കുക. എന്നാൽ ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ അടുത്ത പോസ്റ്റിൽ ഇത്തരം അബദ്ധം വരാതെ നോക്കുക. എല്ലാ ആശംസകളും .സ്നേഹപൂർവ്വം വിധു

sH@n said...

ok.. next>>>

Unknown said...

@ vidhu chopra കഥയുടെ ക്ലൈമാക്സ്‌ അത് തന്നെ ആണ് അതാണ്‌, ആഷിക് ജോസ് അവനെ അങ്ങനെ പറന്നു പോകാന്‍ പറ്റൂ , ഭൂലോക പോളിയനാണ് എന്ന് ആദ്യമേ സൂചിപ്പിച്ചു ,സൊ ചോദ്യത്തിന്റെ ഉത്തരം ഇതില്‍ നിന്നും മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു .ഇവിടെ വന്നതിനും വായിച്ചതിനും നന്ദി

stanley said...

@ Vidhu Chopra - Ashiq jose can reach Moon in 5 hrs 30 min in his dad's small (imported from NASA) Helicopter. So 20 min to Kodaikanal on a Adrino is not Big Deal for him.

കൊമ്പന്‍ said...

ഇതിപ്പോള്‍ ആഷുമാനെക്കാലും വലിയ പൊളി ആയല്ലോ കൊള്ളാം ചിരിച്ചു

Post a Comment