Showing posts with label അനിലിന്റെ ഡയറിയില്‍ 2006 ഇല്‍ ഞാന്‍ ഇങ്ങനെ എഴുതി. Show all posts
Showing posts with label അനിലിന്റെ ഡയറിയില്‍ 2006 ഇല്‍ ഞാന്‍ ഇങ്ങനെ എഴുതി. Show all posts

Wednesday

അനിലിന്റെ ഡയറിയില്‍ 2006 ഇല്‍ ഞാന്‍ ഇങ്ങനെ എഴുതി

"നമ്മളൊക്കെ
കഥകള്‍ ആകാന്‍ വിധിക്കപ്പെട്ടവര്‍
ഒഴിഞ്ഞ കോളങ്ങളില്‍
മാഷിപ്പാടും കാത്തു കിടക്കുന്ന
ശ്യൂന്യതകള്‍ "

കാണുന്ന കാഴ്ചകളും കണ്ടുമുട്ടുന്ന ജീവിതങ്ങളും ഉടക്കി നില്‍ക്കാറുണ്ട് മനസ്സില്‍ ...
ഒരേ മനസ്സും 'കോപ്രായങ്ങളും ' ഇടയ്ക്ക് അടുപ്പം എന്ന വാക്കിനു പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താന്‍
സഹായിക്കാറുണ്ട് ..
അണപൊട്ടുന്ന വേദനകളെ പുഞ്ചിരി കൊണ്ടു മറച്ചു പിടിക്കുന്നതുകൊണ്ടാകും നമ്മള്‍ അറിയാതെ അറിഞ്ഞത് ..
ചളി കുഴച്ച് കുഴമ്പാകി വലിച്ചെറിയുമ്പോള്‍ ഒരേ കഥകള്‍ തന്നെ ആകും ഞാനും നീയും പറഞ്ഞിരുന്നത് .
അതുകൊണ്ടല്ലേ നമുക്കു കാഴ്ച്ചക്കാരുണ്ടായതും...

ഇടക്കൊരു വൈകുന്നെരത്ത് ജീവിതം വിരസമാണെന്ന് സഹതാപിചിരിക്കുംപോള്‍ അവസാനത്തിനു വേണ്ടി പുതിയ മാര്‍ഗങ്ങള്‍ തേടിയിരുന്നപ്പോള്‍ ...
നിന്റെ "ഗൌരവത്തില്‍ പൊതിഞ്ഞ തമാശകള്‍ " കൊണ്ടു ഞാന്‍ എന്റെ ജീവിതം മറക്കുന്നു ...

"ലോകം
വളരെ ചെറുതാകുന്നു ..
അച്ഛനും അമ്മയും മക്കളും
മാത്രംമായി ചുരുങ്ങുന്നു" ...
ഗ്രാമ്പൂവും , ജീരകവും ,കരുവാപ്പട്ടയും
അവസാനം ചായപ്പൊടിയും ഇട്ട് നീ സ്വയം പര്യാപ്തത നേടുന്നു ...


ഇന്നത്തെ രാത്രിയും അവസാനിച്ചു കഴിഞ്ഞു ഞാനീ ഹോസ്റ്റല്‍ മുറിയില്‍ ഇരുന്നു എഴുതുകയാണ് ..
ഇനി എന്ന് കാണുമെന്നു ഒരു നിശ്ചയവും ഇല്ല ...
ഇതു ഞാന്‍ ദു:ഖ തോടെ പറയുന്നതാണെന്ന് കരുതരുത്
എനിക്ക് ദു :ഖവുമില്ല .. സന്തോഷവും ഇല്ലാ ..

"നമ്മളൊക്കെ
ഒഴിഞ്ഞ കോളങ്ങളില്‍
മഷിപ്പാടും കാത്തു കിടക്കുന്ന ശ്യൂന്യതകള്‍ ."

ഇനിയും ഈ കാമ്പസില്‍ പൂകാലം വരും ..
അക്കൌഷ്യ മരത്തില്‍ മഞ്ഞപ്പൂവുകള്‍ നിറയും
ഞാനും നീയും പുനര്‍ജനിക്കും ...
ഈ അരമതിലില്‍ പറ്റിക്കിടന്നു നഷ്ടപ്രണയങ്ങളുടെ കഥ പറയും
അപ്പോഴും അരമതിലിനടുത്ത "യൂകാലി മരത്തിലെ പല്ലി" ചിലക്കുന്നുണ്ടാകും ....
(ഞങ്ങള്‍ എന്നും കഥ പറയുമ്പോള്‍ ഒരു പല്ലി വെറുതെ ചിലക്കുമായിരുന്നു അസ്ഥാനത്ത് ചിലക്കുന്ന ആ സാധു ജീവിക്ക് പല ഐതീഹ്യങ്ങളും ഉണ്ടല്ലോ )
നിര്ത്തുന്നു ....

ഒരിക്കലും മരിക്കാത്തവര്‍ ഈ ലോകത്തില്‍ എവിടെയോ ഉണ്ട്
ചിലര്‍ ഏതോ വീടുകളുടെ സുരക്ഷിതതൊ‌ത്തില്‍ ...
മറ്റുള്ളവര്‍ പേരറിയാത്ത ഏതോ തെരുവുകളില്‍ ...
" അനാഥര്‍അല്ലാതെ അനാഥരാക്കപ്പെട്ടു നമ്മളെ പ്പോലെ ചിലരും ...


സ്നേഹപൂര്‍വ്വം
പ്രജില്‍ ( അമന്‍ )
2006 march
കടപ്പാട്
ആനന്ദ്
അഭിലാഷ്‌ ചന്ദ്രന്‍