Saturday

മേരി വയോള ഡയാന.

മേരി വയോള ഡയാന
നീയെന്റെ ശരീരത്തിന്റെ ഇടതു വശത്തിരുന്ന്
തുടിച്ചിരുന്ന മഞ്ചാടി മണിയെടുത്തു
കടലിലെറിഞ്ഞു

എന്റെ പ്രണയം അടക്കം ചെയ്ത
ശവക്കല്ലറ തുറന്നു
പ്രണയപരവശരായ ഓര്‍മകളെ
സ്വതന്ത്രരാക്കി ..

എന്റെ സൂര്യനും,
നന്മയും പാപവുമുണ്ട് .!
ഹൃദയം കൊണ്ടും ശരീരം കൊണ്ടും
വ്യഭിചരിച്ച പ്രണയത്തിന്റെ നന്മ
അതുമല്ലെങ്കില്‍ പാപം

മേരി വയോള ഡയാന
നീയെന്നെ മഴയെ വെറുക്കാന്‍ പഠിപ്പിക്കുന്നു
പ്രണയത്തിന്റെ മണമുള്ള കാറ്റിന്റെ കുസൃതിയില്‍ നിന്ന്
ഒളിച്ചോടാന്‍ പ്രോത്സാഹിപ്പിക്കുന്നു
നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്ന കടങ്കഥകളില്‍
ചോദ്യമില്ലാത്ത ഉത്തരമാക്കുന്നു ..

മേരി വയോള ഡയാന
നീയെന്റെ നന്മയുടെ സൂര്യനെ
തിരിച്ചെടുക്കുന്നു ..

സ്നേഹപൂര്‍വ്വം
പ്രജില്‍ അമന്‍

6 അഭിപ്രായങ്ങള്‍:

ജയിംസ് സണ്ണി പാറ്റൂർ said...

നിയെന്റെ സൂര്യനെ തിരിച്ചെടുക്കുന്നു
കവിതയുടെ ഗരിമ വര്‍ദ്ധിക്കുന്നില്ലേ അതു പോലെ
എന്റെ സൂര്യനു നന്മയും പാപവുമുണ്ടു് എന്നു മതി
ഈ കവിത വളരെ നന്നായിരിക്കുന്നു

Unknown said...

@ ജയിംസ് സണ്ണി പാറ്റൂര്‍ "നന്മകളുടെ സൂര്യന്‍ " എന്നതു എനിക്ക് ഇതെഴുതാന്‍ തോന്നിച്ച ഒരു പ്രേരണയാണ് പദ്മരാജന്റെ ഒരു കഥയിലെ രണ്ടു കഥാപാത്രങ്ങളാണ് ഡയാനയും, ഷംസ് എന്‍ മഹാളി ( നന്മകളുടെ സൂര്യന്‍ )എന്ന ലബനോന്‍ കാരനും അതുകൊണ്ട് ആ വരി അങ്ങിനെ എഴുതി . ആ വരിക്കിടയിലെ തുടര്ച്ചയില്ലായ്മ എഴുതിയപ്പോളെ ശ്രദ്ധിച്ചു ..!! പക്ഷെ ആ നന്മയുടെ സൂര്യന്‍ അണയാതിരിക്കാന്‍ അവിടെ അങ്ങിനെ തന്നെ ചേര്‍ത്തു മാത്രം .. അഭിപ്രായത്തിനു നന്ദി .

Unknown said...

തീവ്രമായി പറഞ്ഞു...

Unknown said...

നന്ദി രഞ്ജിത്ത്.

ഉപാസന || Upasana said...

വായിക്കാന്‍ രസമുണ്ട് പ്രജില്‍
കീപ്പിറ്റപ്പ്
:-)
ഉപാസന

Unknown said...

നന്ദി സുനി.

Post a Comment